എസ്.പി. ബാലസുബ്രഹ്മണ്യം ജനങ്ങളുടെ സ്വത്താണെന്നും അദ്ദേഹത്തിനുവേണ്ടി സ്മാരകം നിര്‍മിക്കുമെന്നും മകന്‍ എസ്.പി ചരണ്‍. മഹാഗായകന്‍ അന്ത്യവിശ്രമം കൊള്ളുന്ന താമരൈപ്പാക്കത്തെ ഫാം ഹൗസില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നും എസ്.പി.ചരണ്‍ അറിയിച്ചു. അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമയും, പാട്ടുകളും ശേഖരവും അടക്കമുള്ള ബ്രഹത്തായ പദ്ധതിയാണ് വിഭവനം ചെയ്യുന്നത് എന്നറിയുന്നു . 24 മണിക്കൂറും എസ് പി ബി യുടെ പാട്ടുകളാൽ മാന്തോപ്പ് നിറയും.
”അദ്ദേഹത്തിനു സ്മാരകം നിര്‍മിക്കണമെന്നത് എന്റെ ആഗ്രഹമാണ്. അദ്ദേഹം എപ്പോഴും ജനങ്ങളുടെ സ്വത്തായിരുന്നു. ഇനി മുതല്‍ അദ്ദേഹത്തിന്റെ സംഗീതവും അങ്ങനെയായിരിക്കും. ഞാനും കുടുംബവും അങ്ങേയറ്റം നന്ദിയുള്ളവരാണ്. കഴിഞ്ഞ 50 വര്‍ഷം സംഗീതത്തെ സ്നേഹിക്കുന്നവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.ലോകമെമ്പാടുമുള്ള എല്ലാ എസ്.പി.ബി. ആരാധകര്‍ക്കുമായി സ്മാരകം സമര്‍പ്പിക്കും.” ചരണ്‍ പറഞ്ഞു.ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടുത്ത ആഴ്ചയോടെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും ആദരമര്‍പ്പിക്കാന്‍ പതിനായിരങ്ങളെത്തിയതു ഹൃദയം നിറച്ചുവെന്നും ചരണ്‍ പറഞ്ഞു.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്.പി. ബാലസുബ്രഹ്മണ്യം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ചെന്നൈയ്ക്കടുത്ത തിരുവള്ളൂര്‍ ജില്ലയിലെ താമരൈപ്പാക്കത്തെ ഫാം ഹൗസില്‍ ശനിയാഴ്ച രാവിലെയാണ് ഔദ്യോഗിക ബഹുമതികളോടെ ശവസംസ്കാരം നടന്നത്. അദ്ദേഹത്തിനുള്ള ആദരാഞ്ജലികളുമായി ഇപ്പോഴും ആരാധകർ വീട്ടിലും മൃതദേഹം അടക്കിയ മാന്തോപ്പിലും വന്നു കൊണ്ടേ ഇരിക്കുകയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.