ഹസീന ഇബ്രാഹിം
ഭാഷയും ദേശവും കടന്ന് ഹൃദയങ്ങളിൽ പെയ്തിറങ്ങിയ ദൈവീക നാദം നിലച്ചു. സംഗീത പ്രേമികളുടെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞ നോവായി എസ്. പി. ബി സംഗീതം.
നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമാ, സംഗീതം വെണ്ണക്കല്ലിൽ കൊത്തി മിനുക്കിയ അനശ്വര പ്രതിഭ…. അതാണ് സംഗീതപ്രേമികൾ ആരാധനയോടെയും സ്നേഹത്തോടെയും വിളിക്കുന്ന എസ്.പി.ബിയെന്ന എസ്.പി ബാലസുബ്രഹ്മണ്യം.ശാസ്ത്രീയ സംഗീതത്തിൽ പ്രത്യേക പരിശീലനമൊന്നും നേടാതെ തന്നെ എസ്. പി. ബിയുടെ മാന്ത്രിക ശബ്ദം ദേശാന്തരങ്ങൾ ഒഴുകി. മലയാളത്തിന്റെ അകത്തളത്തിൽ അത് ആഴത്തിൽ പതിയുകയും ചെയ്തു.
1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ് അദ്ദേഹം ചലച്ചിത്രപിന്നണിഗായക രംഗത്ത് ഹരിശ്രീ കുറിച്ചത്. വിവിധ ഭാഷകളിലായി നാല്പതിനായിരത്തിലേറെ ഗാനങ്ങൾ, നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങൾ.
എഞ്ചിനീയറിങ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ചാണ് എസ്. പി. ബി സംഗീതത്തിലേക്കു നടന്നു നീങ്ങിയത്. അനന്തപൂരിലെ ജെ.എൻ.ടി.യുവിലെ വിദ്യാർഥിയായിരുന്നു അദ്ദേഹം ടൈഫോയിഡ് പിടിപെട്ടതിനാൽ എഞ്ചിനീയറിങ് പഠനം അവസാനിപ്പിച്ചു. പിന്നീട് ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും നാവിൻ തുമ്പിൽ നിന്നും ആ സ്വര മാധുരി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു.പിന്നീടങ്ങോട്ട് സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൂട്ടി.
റെക്കോർഡുകൾ ഒന്നിനുപുറകെ ഒന്ന്
1996 ൽ ആരംഭിച്ച സംഗീത സപര്യയിൽ 40000ത്തോളം ഗാനങ്ങൾ, പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി അദ്ദേഹം പാടിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയതിന്റെ റെക്കോഡും സ്വന്തമാക്കി. ഏറ്റവും കൂടുതൽ സിനിമാഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. ഈ റെക്കോഡ് സ്വന്തമാക്കിയ ഗായിക ലതാ മങ്കേഷ്കറാണ്. ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരും എസ്.പി.ബിയെ കൊണ്ട് പാടിച്ചിരുന്നു . കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകൾ കൊണ്ട് പാടി റെക്കോഡ് ചെയ്തത് 21 ഗാനങ്ങൾ. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം അങ്ങനെ റെക്കോഡ് ചെയ്തതാണ് .
നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട് . മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് എസ്.പി.ബി 24 വട്ടം നേടി.
സകലകലാ വല്ലഭൻ എസ്. പി. ബി
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനെന്ന ബഹുമതിയും എസ്പി.ബിയുടെ പേരിൽ ഭദ്രമാണ് . തെലുഗു, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. തമിഴ്, കന്നഡ, തെലുഗു, ഇംഗ്ലിഷ് ഭാഷകൾ സംസാരിക്കുന്ന ഇദ്ദേഹം മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. പാടിയഭിനയിച്ച വേഷങ്ങളും ഒട്ടേറെ. കേളടി കൺമണിയിലെ ‘മണ്ണിൽ ഇന്തകാതൽ…’ എന്ന അതിശയഗാനം എന്നിവയാണവ.
ഹിന്ദിയിലും ഇദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. രജനീകാന്ത്, കമൽ ഹാസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ, അർജുൻ തുടങ്ങിയവർക്ക് വേണ്ടിയായിരുന്നു ഡബ്ബിങ് . നാല് ഭാഷകളിലായി 46 സിനിമകൾക്കു സംഗീതം നൽകുകയും തമിഴ്, തെലുങ്ക് സീരിയലുകളിൽ അഭിനയിക്കുകയും ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ അവതാരകനായിരിക്കാനും റിയാലിറ്റി ഷോകളിൽ വിധികർത്താവാവുകയും ചെയ്തു.
ജൂൺ 4 ന് എഴുപത്തിനാലാം ജന്മദിനം ആഘോഷിച്ച എസ്.ബി.യ്ക്ക് ആരാധകരും സഹതാരങ്ങളുമടക്കം ഒട്ടനവധിപേർ ആശംസകൾ അറിയിച്ചു . അദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് മുതൽ തെന്നിന്ത്യൻ സിനിമ സംഗീത ലോകം മനമുരുകി പ്രാർത്ഥനയിലായിരുന്നു. അതെല്ലാം വിഭലമാക്കി ആ സംഗീത ഗന്ധര്‍വന്‍ വിടവാങ്ങി…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.