‘ആലായാല്‍ തറ വേണോ?…അടുത്തൊരമ്പലം വേണോ?…’
തലമുറകള്‍ തമ്മിലുള്ള ബഹുരസ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു സൂരജ് സന്തോഷിന്റെ പുതിയ ഗാനം. പണ്ട് പാടിനടന്ന വരികളെല്ലാം പൊളിച്ചെഴുതി പുതിയതലം സൃഷ്ടിച്ച ഗാനത്തിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച മുറുകുംതോറും പാട്ട് വൈറലാകുകയായിരുന്നു. ഈ ഗാനം മാറ്റിയെഴുതാനുള്ള കാരണവും ആവശ്യകതയും ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’നോട് സൂരജ് സന്തോഷ് പങ്കുവെയ്ക്കുന്നു.
പൗരത്വഭേദഗതി ബില്ലിനെതിരായി തൃശൂരില്‍ നടന്ന സമരത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അന്ന് ഞാന്‍ ‘ആലായാല്‍ തറ വേണം, അടുത്തൊരമ്പലം വേണം’ എന്ന ഗാനം ആലപിച്ചു. അന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഒരാള്‍ എന്തിനാണ് ഇങ്ങനെ ‘വേണം’ എന്ന് പറയുന്നത്, ‘വേണ്ട’ എന്നല്ലേ പറയേണ്ടത്. നമ്മള്‍ ഇതിനെതിരെയും കൂടെയല്ലേ സമരം ചെയ്യുന്നത് എന്ന് ചോദിച്ചു. അന്ന് ആ കുട്ടി പെട്ടെന്ന് ചോദിച്ചപ്പോള്‍ എനിക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പക്ഷേ ഒരു തീപ്പൊരി മനസ്സില്‍ വീണു. രണ്ട് മൂന്ന് ദിവസം എന്നെ ആ വാക്കുകള്‍ വേട്ടയാടിക്കൊണ്ടിരുന്നു. ഇത് ശരിയല്ല, ഇതിലെ ഓരോ വരികളിലും നിറഞ്ഞുനില്‍ക്കുന്നത് സ്ത്രീവിദ്വോഷവും ജാതിചിന്തയും തുടങ്ങി എന്തൊക്കെ ഈ സമൂഹത്തില്‍ തിരസ്‌കരിക്കണമെന്ന് കരുതിയോ, അതിനെയെല്ലാം മഹത്വവല്‍ക്കരിച്ചുകൊണ്ടാണ്. കാവാലം നാരായണപ്പണിക്കര്‍ എഴുതിയ വരികളാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഈ ഗാനം അദ്ദേഹം എഴുതിയ പാട്ടല്ല. ഇത് വാമൊഴിയായിട്ട് കാലാകാലങ്ങളായി വരികള്‍ കൂടിച്ചേര്‍ന്ന് വന്ന ഗാനമാണ്.
വളരെ നിരുപദ്രവം എന്ന് പാടുമ്പോള്‍ തോന്നുന്ന ഗാനമാണിത്. എന്നാല്‍ ഇതില്‍ മുഴുവന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളാണ്.അതുകൊണ്ട് തന്നെ ഈ പാട്ടെന്താണെന്നും ഇതിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടണമെന്നും കരുതിയാണ് പൊളിച്ചെഴുതാന്‍ തീരുമാനിച്ചത്. ഞാനും ശ്രുതി നമ്പൂതിരിയും ചേര്‍ന്നാണ് വരികള്‍ മാറ്റിയെഴുതിയത്.
‘പൂമാനായാല്‍ ഗുണം വേണം…’
പൂമാന്‍ എന്നത് പുരുഷനാണ്. മനുഷ്യന് ഗുണം വേണമായിരിക്കാം, പുരുഷന് എന്ത് പ്രത്യേക ഗുണമാണ് വേണ്ടത്. നല്ല പുരുഷന് ഗുണം വേണമെന്ന ആശയം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് ‘പൂമാമിനി മാര്‍ഗളായാല്‍ അടക്കം വേണം‘ എന്നത്. ഈ അടക്കം നിശ്ചയിക്കുന്നത് ആരാണ്? സ്ത്രീകള്‍ അടങ്ങിയിരിക്കണം എന്നതിന് അര്‍ത്ഥം എന്താണ്? സ്ത്രീയായാല്‍ ഇങ്ങനെ വേണം, അങ്ങനെ വേണം എന്നുള്ളതൊക്കെ പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷന്‍ നിര്‍മ്മിച്ച കാര്യങ്ങളാണ്… പുരോഗമന ചിന്താഗതി വെച്ചുപുലര്‍ത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊന്നും അംഗീകരിക്കാനാകില്ല.
കുടുംബ പാരമ്പര്യത്തെക്കുറിച്ചും ഈ പാട്ട് ചര്‍ച്ച ചെയ്യുന്നുണ്ട്. കുടുംബ പാരമ്പര്യത്തിലൊന്നും എനിക്ക് വിശ്വാസമില്ല. പാരമ്പര്യമഹിമയും കണ്ടുകൊണ്ടിരുന്നിട്ട് കാര്യമില്ല. ആചാരങ്ങളെല്ലാം മാറണം. അത് മാറും…വെറുതെ ആചാരത്തില്‍ കടിച്ചുതൂങ്ങി സമയം കളയരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഇങ്ങനെ യോജിക്കാന്‍ പറ്റാത്ത കുറേ കാര്യങ്ങളാണ് ഒറിജിനല്‍ ഗാനത്തില്‍ ഉള്ളത്. അതിനെ ചോദ്യം ചെയ്യണമെന്നും ചര്‍ച്ച ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയോട് കൂടി തന്നെയാണ് ആലായാല്‍ തറ വേണോ? എന്ന ഗാനം ഒരുക്കിയത്.
പാട്ടുകാരന്‍ എന്നത് എന്റെ ഒരു ഐഡന്റിറ്റിയുടെ ഒരു ഭാഗം മാത്രമാണ്. അതേസമയം ഞാന്‍ ഈ രാജ്യത്തെ ഒരു പൗരനാണ്, ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിച്ച്, കടമകള്‍ എന്താണെന്ന് ബോധ്യമുള്ള, ഈ രാജ്യത്തോടൊപ്പം നില്‍ക്കുന്ന പൗരന്‍… ഏത് കലയുമായി ബന്ധപ്പെട്ടവരാണെങ്കിലും അവര്‍ക്കെല്ലാം സമൂഹത്തോട് പ്രതിബദ്ധത ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ നിലപാട് പറഞ്ഞതുകൊണ്ട് ശത്രുക്കള്‍ ഉണ്ടാകുന്നുയെന്നത് എനിക്കൊരു വിഷയമല്ല. എനിക്ക് ബോധ്യംവന്ന കാര്യങ്ങള്‍ പറയുക എന്നതിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്. അതില്‍ ചര്‍ച്ചയാകാം. അതില്‍ യോജിക്കുന്നവര്‍ക്ക് യോജിക്കാം, വിയോജിപ്പുമാകാം. എന്റെ വഴിയാണ് ശരിയെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ എനിക്ക് ശരിയെന്ന് ബോധ്യം വന്ന കാര്യങ്ങള്‍ പറയാന്‍ എനിക്കാരുടെയും സമ്മതത്തിന്റെ ആവശ്യം വേണമെന്ന് തോന്നിയിട്ടില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.