കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. എല്ലാ സംസ്ഥാനങ്ങളിലെയും എഐസിഐ അംഗങ്ങളുടെ പട്ടിക സമാഹരിക്കാനും ഡിജിറ്റല്‍ മാര്‍ഗത്തില്‍ വോട്ടെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാനുമാണ് സോണിയാ ഗാന്ധിയുടെ നിര്‍ദേശം.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറെ നാളുകളായി ഒഴിഞ്ഞു കിടക്കുകയാണ്. താത്കാലിക അധ്യക്ഷയായാണ് സോണിയ ഗാന്ധി ചുമതല ഏറ്റെടുത്തത്. എന്നാല്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എല്ലാവരും നിര്‍ദേശിക്കുന്ന രാഹുല്‍ ഗാന്ധി ഏറ്റെടുക്കാന്‍ സ്വയം സന്നദ്ദനായിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ഗാന്ധി മത്സരിക്കും എന്നാണ് വിവരം.
സോണിയ ഗാന്ധിയുടെ അനാരോഗ്യ സ്ഥിതിയാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നിലെ മറ്റൊരു കാരണം. അന്തരീക്ഷ മലിനീകരണം ഏറെ രൂക്ഷമായ ഡല്‍ഹിയില്‍ നിന്നും മാറി താമസിക്കാന്‍ സോണിയ ഗാന്ധിയോട് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മുന്‍പ്, കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഗുലാബ് നബി ആസാദും കപില്‍ സിബലുമായിരുന്നു രംഗത്ത് എത്തിയിരുന്നത്. ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണം. നേതാക്കള്‍ക്ക് താഴെ തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.