കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുസ്ലിം ലീഗിനെ വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്കച്ചങ്ങായി പ്രയോഗം നടത്തിയത്. എന്നാല്‍ വാക്കിന്റെ അര്‍ത്ഥം അധികമാര്‍ക്കും അറിയുന്നതല്ല. ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ് മുസ്ലീം ലീഗെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തികച്ചും പ്രാദേശികമായ പ്രയോഗമാണിത്. പൊതുഇടങ്ങളില്‍ അധികമാരും കേള്‍ക്കാനിടയില്ല.
തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ അടുത്ത സുഹൃത്തിനെയാണ് ഒക്കച്ചങ്ങായി എന്നു പറയുക. വധുവിന് തോഴിയെങ്ങനെയാണോ അതിന് സമാനമാണ് ഒക്കച്ചങ്ങായിയുടെ കര്‍ത്തവ്യം. കല്ല്യാണ ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം മുതല്‍ ഒക്കച്ചങ്ങായിയും കൂടെയുണ്ടാകും.
പൗഡര്‍ ഇട്ടുകൊടുക്കുക, ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ അനുഗമിക്കുക, വരന് ധൈര്യം നല്‍കുക എന്നതൊക്കെയാണ് ഒക്കച്ചങ്ങായിയുടെ ചുമതല.
പിണറായി വിജയന്‍ ലീഗിനെ ഒക്കച്ചങ്ങായി എന്ന് വിശേഷിപ്പിച്ചതിലൂടെ പലരും ഈ വാക്കിന്റെ അര്‍ത്ഥം തിരയുന്നുണ്ട്. ഇത് സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പുകളും വരുന്നു. മുഖ്യമന്ത്രി അമേരിക്കയിലായിരിക്കെ ഫയലില്‍ വ്യാജ ഒപ്പിട്ടുവെന്ന് ബിജെപിയുടെ ആരോപണത്തെ മുസ്ലിം ലീഗ് അനുകൂലിച്ചതിനാണ് ബിജെപിയുടെ ഒക്കച്ചങ്ങായിയാണ് ലീഗെന്ന് പിണറായി വിശേഷിപ്പിച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.