Gulf

സൗദിയില്‍ കനത്ത മഴ തുടരുന്നു,; താബുക് മേഖലയില്‍ മഞ്ഞുവീഴ്ച, കൗതുക കാഴ്ചകാണാന്‍ ജനപ്രവാഹം

പുതുവത്സരത്തില്‍ സൗദിയിലെ താബുക് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച. വടക്കന്‍ പ്രവിശ്യകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മൈനസ് ഡിഗ്രിയാണ് താപനില.

റിയാദ് : സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്നതിനിടെ മഞ്ഞു വീഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വടക്കന്‍ അതിര്‍ത്തിയായ താബൂക് മേഖലയിലെ ജബല്‍ അല്‍ ലാവ്‌സിലേക്ക് ജനപ്രവാഹം. കനത്ത മഞ്ഞിനെ തുടര്‍ന്ന് പോലീസ് ഈ റൂട്ടിലേക്ക് റോഡുകള്‍ അടച്ചു.

അല്‍ ദാഹര്‍, അല്‍ഖാന്‍ മലകളിലും മഞ്ഞുവീഴ്ചയുണ്ടായി. ദൂരകാഴ്ച മറയുമെന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച വരെ സമാനമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ജോര്‍ദാന്‍ അതിര്‍ത്തിയിലെ ഉയരം കൂടിയ മലനിരകളാണ് ജബല്‍ അല്‍ ലാവ്‌സ്. താബൂക് നഗരത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഈ മലനിരകള്‍.

സൗദിയിലുടനീളം മഴ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റിയാദിലും മറ്റും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. 2018 ലാണ് സമാനമായ മഞ്ഞുവീഴ്ച സൗദി അറേബ്യയില്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.