ജിദ്ദ: ഹജ്-ഉംറ സേവനങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് പുതിയ സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഒരുക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയത്തിന്റെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് സ്മാര്‍ട്ട് കാര്‍ഡ്.
ഓരോ തീര്‍ഥാടകന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് ചിപ്പുകള്‍ അടങ്ങിയതാണ് കാര്‍ഡുകള്‍. മെഡിക്കല്‍, പാര്‍പ്പിട വിവരങ്ങള്‍ ഉള്‍പ്പെടെ വിവിധ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡുകള്‍ തീര്‍ഥാടകരെ താമസ സ്ഥലത്തു എത്തിക്കുന്നതിനും അവിടേക്കുള്ള പ്രവേശനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിശുദ്ധ ഭൂമിയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് മറ്റൊരു കേന്ദത്തിലേക്കുള്ള സഞ്ചാരവും ആരാധന കര്‍മങ്ങള്‍ക്ക് വേണ്ടിയുള്ള പോക്കു വരവും ഇത് എളുപ്പമാക്കും.
നിശ്ചിത ഇടങ്ങളില്‍ സ്ഥാപിച്ച സ്വയം സേവന ഉപകരണങ്ങള്‍ (കിയോസ്‌ക്) വഴിയാണ് കാര്‍ഡുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണികേഷന്‍ സാങ്കേതിക വിദ്യയിലൂടെയാണ് ഇവ പ്രവര്‍ത്തിപ്പിക്കുക. തീര്‍ഥാടകര്‍ക്ക് സ്വയം വിവരങ്ങള്‍ അറിയാന്‍ കാര്‍ഡില്‍ ബാര്‍കോഡും അടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഹജ് സീസണില്‍ ഇത് വിജയകരമായി പരീക്ഷിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ഓരോ തീര്‍ഥാടകന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് ചിപ്പുകള്‍ അടങ്ങിയതാണ് കാര്‍ഡുകള്‍
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.