കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും കര്‍ഷകര്‍ക്കെതിരായ സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കുമെതിരേ നടന് സിദ്ധാര്‍ഥ്. ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘ഒരു കെട്ടിടം കൈയേറി തകര്‍ത്ത അക്രമികളെ നാം സ്നേഹിക്കുകയും ആഘോഷിക്കുകയും നിയമപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. ആ പ്രാകൃതമായ കുറ്റകൃത്യത്തിന്റെ വക്താക്കളാണ് ഇന്ന് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്തിന് ക്ലാസെടുക്കുന്നത്. ഇത്തരം മലക്കംമറിച്ചിലുകള്‍ വിരോധാഭാസംതന്നെ. വിയോജിപ്പാണ് യഥാര്‍ഥ ദേശസ്നേഹം. ഹാപ്പി റിപ്പബ്ലിക് ഡേ’ -സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ജയ് ശ്രീരാം എന്ന് കുറിച്ചാണ് ട്വീറ്റ് അവസാനിപ്പിച്ചത്. നേരത്തേയും ഫാഷിസ്റ്റ് വിരുദ്ധ പ്രസ്താവനകള്‍കൊണ്ട് ശ്രദ്ധേയനാണ് സിദ്ധാര്‍ഥ്.
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബോക്സിങ് താരം വിജേന്ദര്‍ സിങ്ങും ടെന്നീസ് താരം സോംദേവ് ദേവ്വര്മനും നടന് സണ്ണി വെയ്നും രംഗത്തുവന്നിരുന്നു. ‘കര്‍ഷകര്‍ക്കൊപ്പം’ എന്ന് ഫേസ്ബുക്കില്‍ കുറിച്ച സണ്ണി വെയ്ന്‍ സ്റ്റാന്റ് വിത്ത് ഫാര്‍മേഴ്സ് എന്ന ഹാഷ് ടാഗും പങ്കുവച്ചിരുന്നു. ട്വിറ്ററിലൂടെയാണ് വിജേന്ദര്‍ സിങ്ങും സോംദേവ് ദേവ്വര്മനും പിന്തുണ അറിയിച്ചത്. ‘ജയ് കിസാന്‍’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് വിജേന്ദര്‍ കര്‍ഷക പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്തത്. റിപ്പബ്ലിക് ദിനാശംസകള്‍ അറിയിച്ച് ചെയ്ത ട്വീറ്റിനൊപ്പം ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ സംബന്ധിച്ച റിപ്പോര്‍ട്ടും പങ്കുവെച്ചുകൊണ്ടാണ് സോംദേവ് പിന്തുണയറിയിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.