കോഴിക്കോട്: ഷിഗെല്ല രോഗവ്യാപനത്തിന്റെ ഉറവിടമറിയാന്‍ പ്രത്യേക പഠനസംഘം കോഴിക്കോട്ടെത്തി. തിരുവനന്തപുരത്തു നിന്നുള്ള സംഘമാണ് രോഗവ്യാപന മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്പ് മേഖലയിലായിരുന്നു ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പില്‍ നിന്നുള്ള പ്രത്യേകസംഘം ഇവിടെ എത്തിയത്.
നാലു ദിവസം ഇവര്‍ ഈ മേഖലയില്‍ തുടരും. ഒരാഴ്ചക്കുള്ളില്‍ പഠന റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന്‍ നടത്തുന്ന പഠനവും തുടരുന്നുണ്ട്. വെള്ളത്തിലൂടെയാണ് രോഗവ്യാപനമെന്നാണ് ഇവരുടെ പ്രാഥമിക റിപ്പോര്‍ട്ട്.
മൂന്നൂറോളം കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്. വെള്ളമുള്‍പ്പടെയുള്ള സാംപിളുകളുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ഡിഎംഒക്ക് സമര്‍പ്പിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.