News

ഷാർജയിൽ അടുത്തമാസം മുതൽ പാർക്കിങ്ങിന് ഫീസ്

Web Desk

ഷാർജയിൽ അടുത്തമാസം ഒന്നു ഒന്നു മുതൽ പാർക്കിങ് ഫീസ് ഈടാക്കും. കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ചുമത്തിയിരുന്നില്ല. ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങി വരുന്ന സാഹചര്യത്തിലാണ് ഫീസ് പുനഃസ്ഥാപിക്കുന്നതെന്നു നഗരസഭ വ്യക്തമാക്കി.

3 മാസമായി 40,000 വാഹന പാർക്കിങ് സൗജന്യമായിരുന്നെന്ന് ഉപഭോക്തൃ സേവന വകുപ്പ് തലവൻ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി പറഞ്ഞു. ഇളവനുദിച്ചതോടെ ചട്ടങ്ങൾ പാലിക്കാതെ പാർക്ക് ചെയ്യുന്ന പ്രവണത കൂടി. തലങ്ങും വിലങ്ങുമുള്ള പാർക്കിങ് പലപ്പോഴും ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു.

അതേസമയം, പാർക്കിങ് കാർഡ് ഉടമകൾക്ക് ഇളവ് അനുവദിക്കുമെന്ന് പാർക്കിങ് വിഭാഗം ഡയറക്ടർ അഹമ്മദ് അബു ഗാസീൻ അറിയിച്ചു. അടുത്തമാസം ഒന്നിനോ ശേഷമോ കാർഡിന്‍റെ കാലാവധി തീരുന്നവർക്ക് 3 മാസം കൂടി നീട്ടി നൽകും. അതിനു മുൻപ് തീർന്നാലും ഈ ആനുകൂല്യം ലഭിക്കും. 11,643 പേർക്കാണ് ഈ ആനുകൂല്യം. ഇതു സംബന്ധിച്ച് മൊബൈൽ സന്ദേശം ലഭിക്കുമെന്നും വ്യക്തമാക്കി. ഈ വർഷം ആദ്യ പകുതിയോടെ ഷാർജയിലെ 5,000 മേഖലകൾ പേ-പാർക്കിങ് പരിധിയിലായി. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളെ ഉൾപ്പെടുത്തും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.