Gulf

കോവിഡിനെ അതിജീവിച്ച് പുതിയ വിനോദസഞ്ചാര പദ്ധതികള്‍ പ്രഖ്യാപിച്ച് ഷാര്‍ജ

 

ഷാര്‍ജ: വിനോദസഞ്ചാര മേഖലക്ക് ഉണര്‍വ് പകരുന്ന വന്‍കിട പദ്ധതികള്‍ അനാവരണം ചെയ്ത് ഷാര്‍ജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ഷാര്‍ജയിലെ ഖോര്‍ഫുകാന്‍, കല്‍ബ, ദൈദ്, മലീഹ എന്നീ പ്രദേശങ്ങളിലായാണ് വിനോദകേന്ദ്രങ്ങളും ഹോട്ടലുകളുമടക്കമുള്ള പുതിയ പദ്ധതികളൊരുങ്ങുന്നത്. ഷാര്‍ജ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷുറൂഖ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ മര്‍വാന്‍ ജാസിം അല്‍ സര്‍കാല്‍, ഉടന്‍ നിര്‍മാണമാരംഭിക്കുന്ന ഷുറൂഖിന്റെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചത്.

പ്രകൃതി സംരക്ഷണത്തിനും സുസ്ഥിര കാഴ്ചപ്പാടുകള്‍ക്കും പ്രാമുഖ്യം നല്‍കി വിനോദസഞ്ചാര-നിക്ഷേപമേഖലകളില്‍ നൂതനമായ പദ്ധതികളൊരുക്കുകയും അതുവഴി ഷാര്‍ജയുടെ ഭാവി കൂടുതല്‍ നിറമുള്ളതാക്കാനുമുള്ള ഷുറൂഖ് ശ്രമങ്ങളുടെ ഭാഗമാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍. ഷാര്‍ജ എമിറേറ്റിന്റെ മധ്യ – കിഴക്കന്‍ മേഖലകളായ മലീഹ, ദൈദ്, ഖോര്‍ഫുകാന്‍, കല്‍ബ എന്നിവടങ്ങളിലെ വികസനത്തിന് ആക്കം കൂട്ടാനും പുതിയ പദ്ധതികള്‍ സഹായിക്കും.

താത്കാലികമായ ഈ സമയത്തിനപ്പുറം, വിനോദസഞ്ചാര മേഖലയിലെ സാധ്യതകളും സഞ്ചാരികളുടെ കൂടുതല്‍ സൗകര്യങ്ങള്‍ക്കായുള്ള ആവശ്യങ്ങളും ഏറിവരികയാണ്. അതുകൂടി പരിഗണിച്ചാണ് പുതിയ പദ്ധതികള്‍ രൂപകല്‍പന ചെയ്യുന്നതെന്ന് മര്‍വാന്‍ അല്‍ സര്‍കാല്‍ പറഞ്ഞു. “ലോകമെമ്പാടുമുള്ള സന്ദര്‍കര്‍ക്കും യു എ ഇ നിവാസികള്‍ക്കും പൈതൃകത്തിന്റെയും പ്രകൃതികാഴ്ചകളുടെയും ആതിഥേയത്വത്തിന്റെയും ഏറ്റവും മികച്ച കാഴ്ചകളും അനുഭവങ്ങളും ഒരുങ്ങുന്ന ഒരിടമായി ഷാര്‍ജ മാറണമെന്ന ഭരണാധികാരി ഹിസ് ഹൈനസ്  ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടുകള്‍ പിന്തുടര്‍ന്നാണ് ഷുറൂഖ് പദ്ധതികള്‍. ഷാര്‍ജയുടെയും യു എ ഇയുടെയും ഭാവിയില്‍ ഇത് തിളക്കത്തോടെ നിലനില്‍ക്കും” – അദ്ദേഹം പറഞ്ഞു.

ഈയടുത്ത് ഷുറൂഖിന്റെ നേതൃത്വത്തില്‍ നവീകരിക്കപ്പെട്ട ഖോര്‍ഫുകാന്‍ തീരത്ത് പുതുതായി രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ ഭാഗമായുണ്ട്. പ്രദേശത്തെ ആദ്യത്തെ വാട്ടര്‍ പാര്‍ക്കും ഇതോടൊപ്പം ഒരുങ്ങും. കല്‍ബ വാട്ടര്‍ ഫ്രണ്ടിനോട് ചേര്‍ന്നുള്ള വന്‍കിട റീട്ടെയില്‍ പദ്ധതിയാണ് രണ്ടാമത്തേത്. ഷുറൂഖും ഈഗില്‍ ഹില്‍സും ചേര്‍ന്നാണ് നിര്‍മാണം. വിവിധ ഘട്ടങ്ങളിലായിട്ടാവും ഇതിന്റെ പൂര്‍ത്തീകരണം. ചെറുകിട നിക്ഷേപകര്‍ തൊട്ട് രാജ്യാന്തര ബ്രാന്‍ഡുകള്‍ക്ക് വരെ പുതിയ സാധ്യതകള്‍ ഇവിടെയൊരുക്കും. സുസ്ഥിരവികസന മൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന ഈ പദ്ധതികള്‍ കിഴക്കന്‍ മേഖലയുടെ ഏറെ ആക്കം പകരുമെന്നാണ് കരുതപ്പെടുന്നത്.

അല്‍ ദൈദ് മേഖലയില്‍ നിര്‍മാണം പുരോഗമിക്കുന്ന സീഹ് അല്‍ ബര്‍ദി കബീര്‍ സഫാരി പാര്‍ക്കിനോട് ചേര്‍ന്നുള്ള ആഡംബര ഹോട്ടലാണ് മറ്റൊന്ന്. അറുപത് മുറികളുള്ള ഹോട്ടലില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമൊരുക്കും. മലീഹ പുരാവസ്തു കേന്ദ്രത്തിന്റെ ഭാഗമായുള്ള മൂണ്‍ റിട്രീറ്റാണ് നാലാമത്തെ പദ്ധതി. സാഹസിക സഞ്ചാരികളുടെയും ചരിത്രകുതുകികളുടെയും പ്രിയകേന്ദ്രമായ മലീഹയില്‍ മൂണ്‍ റിട്രീറ്റ് കൂടി വരുന്നതോടെ വികസനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. യു എ ഇയുടെ സാമ്ബത്തിക രംഗത്തിന് ഉണര്‍വ് പകരുംവിധം ഒരുക്കുന്ന പുതിയ പദ്ധതികളിലൂടെ കൂടുതല്‍ നിക്ഷേപ അവസരങ്ങളും തൊഴിലവസരങ്ങളും സാധ്യമാകുമെന്ന പ്രത്യാശയും ഷുറൂഖ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പങ്കുവച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.