യു.എ.ഇ: ‘ലോകം ഷാര്‍ജയില്‍ നിന്നും വായിക്കുന്നു എന്ന പ്രമേയത്തില്‍’ അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തിയുള്ള 39ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള സന്ദര്‍ശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.അല്‍ താവുനിലെ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ നാലുമുതല്‍ 14 വരെയാണ് പരിപാടി. registration.sibf.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കൂവെന്ന് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങളില്‍നിന്ന് 1024 പ്രസാധകര്‍ പങ്കെടുക്കും. മലയാളത്തില്‍നിന്ന് പ്രസാധകരുടെ എണ്ണത്തില്‍ കുറവുണ്ടാകും. ഡി.സി ബുക്‌സ്, ലിപി, ചിന്ത, ഒലിവ്, ഇസഡ് ഫോര്‍ തുടങ്ങിയവരെത്തും.
നാലു ഘട്ടങ്ങളിലായാണ് അക്ഷരനഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. 5000 പേര്‍ക്ക് വീതം ഓരോ ഘട്ടത്തിലും പ്രവേശനം അനുവദിക്കും. ഒരു തവണ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അടുത്ത ഘട്ടങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. ഒരു പ്രാവശ്യം രജിസ്റ്റര്‍ ചെയ്താല്‍ മൂന്നു മണിക്കൂറിലേക്കാണ് പ്രവേശനം അനുവദിക്കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവര്‍ തിരഞ്ഞെടുത്ത സമയത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള ബാന്‍ഡുകള്‍ കൈയില്‍ ധരിക്കാന്‍ നല്‍കും.
ലോകത്തിലെ മികച്ച മൂന്ന് പുസ്തകമേളകളിലൊന്നായി അറിയപ്പെടുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ ലൈന്‍ രീതികള്‍ സമന്വയിപ്പിച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സാംസ്‌കാരിക പരിപാടികള്‍ പൂര്‍ണമായും ഓണ്‍ ലൈന്‍ രീതിയിലാണ് നടത്തുക. ആരോഗ്യ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി,ആഗോള സുരക്ഷ പ്രോട്ടോകോളുകള്‍ പരിഗണിച്ചായിരിക്കും പരിപാടി നടക്കുക.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.