India

2021ല്‍ ഓഹരി വിപണിയുടെ കുതിപ്പ് എവിടെ വരെ?

കെ.അരവിന്ദ്

കാളകള്‍ മേധാവിത്തം പുലര്‍ത്തുന്ന ഓഹരി വിപണി എത്രത്തോളം ഉയരത്തിലേക്ക് നീങ്ങുമെന്ന ചോദ്യത്തോടെയാണ് പുതിയ വര്‍ഷത്തിലേക്ക് കടന്നത്. സെന്‍സെക്സ് 2021ല്‍ 50,000 പോയിന്റ് മറികടക്കാനുള്ള സാധ്യതയാണ് വിവിധ ബ്രോക്കറേജുകളും അനലിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്. നിഫ്റ്റി 15,500 പോയിന്റ് മറിടക്കാനുള്ള സാധ്യതയും ചൂണ്ടികാട്ടപ്പെടുന്നു.

വാക്സിന്‍ ലഭ്യമായി തുടങ്ങിയതും സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കരകയറ്റം നടത്തുമെന്ന പ്രതീക്ഷയുമാണ് 2020ല്‍ ഓഹരി വിപണി സ്വപ്നസമാനമായ കുതിപ്പ് നടത്തിയതിന് പിന്നില്‍. അതേ സമയം കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് വാക്സിന്‍ ഫലപ്രദമായില്ലെങ്കില്‍ ഓഹരി വിപണി ശക്തമായ തിരുത്തലിന് വിധേയമാകാനുള്ള സാധ്യതയുമുണ്ട്.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. ഡിസംബറില്‍ മാത്രം 55,937 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.

കഴിഞ്ഞ വര്‍ഷം വിപണിയിലെ കുതിപ്പ് ഓഹരി സൂചികകളെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചെങ്കിലും മ്യൂച്വല്‍ ഫണ്ടുകള്‍ മിക്ക മാസങ്ങളിലും വില്‍പ്പന നടത്തുകയാണ് ചെയ്തത്. 2020 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസം മ്യൂച്വല്‍ ഫണ്ടുകള്‍ അറ്റ നിക്ഷേപം നടത്തിയെങ്കിലും ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഏഴ് മാസം തുടര്‍ച്ചയായി അറ്റവില്‍പ്പന നടത്തുകയാണ് ചെയ്തത്. ഓഹരി വിപണി ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന മാസങ്ങളിലെല്ലാം മ്യൂച്വല്‍ ഫണ്ടുകള്‍ അറ്റവില്‍പ്പന നടത്തുകയായിരുന്നു.

മഹാമാരി കാലത്ത് ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 21 ശതമാനം വര്‍ധിച്ചു. 3533 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇക്കാലയളവില്‍ ഇന്ത്യയിലെത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2931 കോടി ഡോളറായിരുന്നു നിക്ഷേപം. ഇത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

ടെക്നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ 14,370ലാണ് നിഫ്റ്റിക്ക് അടുത്ത പ്രതിരോധമുള്ളത്. 13,800ലും 13,600ലും താങ്ങുണ്ട്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.