കെ.അരവിന്ദ്
കഴിഞ്ഞയാഴ്‌ചയിലുടനീളം ഓഹരി വിപണി ഉയരുകയാണ് ചെയ്‌തത്. ആറ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റമാണ് വിപണി കാഴ്‌ച വെച്ചത്. പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നതിന് ഓരോ ദിവസവും സാക്ഷ്യം വഹിച്ചെങ്കിലും പൊതുവെ വിപണി കടുത്ത ചാഞ്ചാട്ടമാണ് പ്രടിപ്പിച്ചത്. 13,500നും 13,800നും ഇടയിലുള്ള റേഞ്ചിലാണ് നിഫ്‌റ്റി നീങ്ങിയത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുള്ള ധനപ്രവാഹവും ആഗോള സൂചനകളുമാണ് വിപണിയെ തുണച്ചത്. യുഎസ് ഉത്തേജക പദ്ധതി കൊണ്ടു വരാനുള്ള സാധ്യതയും വാക്‌സിന്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. അതേ സമയം യുഎസിലും യൂറോപ്പിലും രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും കരാറില്ലാതെ ബ്രെക്‌സിറ്റ് സംഭവിക്കാനുള്ള സാധ്യതയും ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭവും പ്രതികൂല ഘടകങ്ങളാണ്.
കഴിഞ്ഞയാഴ്‌ച ഐടി, ഫാര്‍മ മേഖലകളാണ് പ്രധാനമായും വിപണിയിലെ മുന്നേറ്റത്തിന് സംഭാവന ചെയ്‌തത്. ഐടി ഓഹരികള്‍ പോയ വാരം അവസാന ദിവസം ഉണര്‍വ് വീണ്ടെടുത്തു. ആഗോള ഐടി ഭീമനായ ആക്‌സഞ്ചര്‍ വളരെ മികച്ച ത്രൈമാസ ഫലം പുറത്തുവിട്ടതാണ് ഐടി ഓഹരികളുടെ വില ഉയരുന്നതിന് വഴിയൊരുക്കിയത്. നടപ്പു സാമ്പത്തിക വര്‍ഷം വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വരുമാന വര്‍ധന കൈവരിക്കാനുള്ള സാധ്യതയാണ് ആക്‌സഞ്ചര്‍ മുന്നോട്ടുവെച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം നാല് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയില്‍ വരുമാന വളര്‍ച്ചയുണ്ടാകുമെന്നാണ് കമ്പനിയുടെ നിഗമനം. നേരത്തെ ഇത് രണ്ട് ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയിലായിരുന്നു.
പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരികള്‍ നിക്ഷേപകരില്‍ നിന്ന് തിരികെ വാങ്ങുന്നതിനുള്ള നടപടി ക്രമം ഇന്നലെ തുടങ്ങി. തിരികെ വാങ്ങുന്നതിനുള്ള ഫ്‌ളോര്‍ പ്രൈസായി നിശ്ചയിച്ചിരിക്കുന്നത് ഒരു ഓഹരിക്ക് 3,000 രൂപയാണ്. പരമാവധി 16,000 കോടി രൂപയാണ് ടിസിഎസ് ഓഹരികള്‍ തിരികെ വാങ്ങുന്നതിനായി ചെലവിടുന്നത്. ജനുവരി ഒന്നിനാണ് ബൈബാക്ക് ഓഫര്‍ അവസാനിക്കുന്നത്.
കഴിഞ്ഞയാഴ്‌ച ഓഹരി സൂചികകള്‍ കുതിച്ചപ്പോഴും ബാങ്കിംഗ് ഓഹരികളില്‍ ചാഞ്ചാട്ടം ദൃശ്യമായി. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നിഫ്‌റ്റിയുടെ മുന്നേറ്റത്തില്‍ പ്രധാന ബാങ്ക് വഹിച്ച ബാങ്ക് നിഫ്‌റ്റി പോയ വാരം കാര്യമായ മുന്നേറ്റം രേഖപ്പെടുത്തിയില്ല.
13,500നും 13,800നും ഇടയിലുള്ള റേഞ്ചില്‍ നിഫ്‌റ്റി വ്യാപാരം ചെയ്യുന്നതാണ് കഴിഞ്ഞയാഴ്‌ച കണ്ടത്. നിഫ്‌റ്റിക്ക് 14,000 പോയിന്റിലാണ് അടുത്ത പ്രതിരോധമുള്ളത്. 13,200ലും 13,000ലുമാണ് താങ്ങുള്ളത്. വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. നിക്ഷേപകര്‍ കരുതലോടെ വിപണിയെ സമീപിക്കുന്നതാകും ഉചിതം.
ആരതി ഇന്റസ്‌ട്രീസ്, ഡോ.ലാല്‍ പാത് ലാബ്‌സ്, എച്ച്‌ഡിഎഫ്‌സി എഎംസി എന്നീ ഓഹരികളെ എന്‍എസ്‌ഇ ഫ്യൂച്ചേഴ്‌സ് & ഓപ്‌ഷന്‍സ് വ്യാപാരത്തില്‍ ഉള്‍പ്പെടുത്തി. ജനുവരിയിലെ ഡെറിവേറ്റീവ് കരാറുകളില്‍ ഈ ഓഹരികളുമുണ്ടാകും. ഇതോടെ ഫ്യൂച്ചേഴ്‌സ് & ഓപ്‌ഷന്‍സ് വ്യാപാരത്തിന് ലഭ്യമായ ഓഹരികള്‍ 140 ആയി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.