കെ.അരവിന്ദ്
കടന്നുപോയ ആഴ്ച ഓഹരി വിപണി ശക്തമായ ഒരു തിരുത്തല്‍ നേരിടുന്നതാണ് കണ്ടത്. 7500 നിലവാരത്തില്‍ നിന്നും നിഫ്റ്റി തിരികെ കയറിയതിനു ശേഷം ആദ്യമായാണ് ഓഹരി വിപണി ശക്തമായ ഒരു തിരുത്തല്‍ നേരിടുന്നത്. 11,800ന് അടുത്തെത്തിയ നിഫ്റ്റി തിരുത്തലില്‍ ആയിരം പോയിന്റാണ് താഴേക്ക് വന്നത്.
ആഗോള ഓഹരി വിപണികളിലെ ഇടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് നീക്കം നടത്തുന്നുവെന്ന വാര്‍ത്തയാണ് വിപണിയില്‍ പൊടുന്നനെ ഇടിവുണ്ടാകുന്നതിന് ഒരു കാരണം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വും വിപണിയെ പ്രതികൂലമായി ബാധിച്ച ഘടകമാണ്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ തികഞ്ഞ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.
യഥാര്‍ത്ഥ സമ്പദ്വ്യവസ്ഥ കരകയറുന്നത് വരെ നിഫ്റ്റി 10,000നും 12,000നും ഇടയില്‍ വ്യാപാരം ചെയ്യുന്നതിനാണ് സാധ്യത. ടെക്നിക്കല്‍ ചാര്‍ട്ടുകളും ഇത്തരമൊരു സാഹചര്യം നിലനില്‍ക്കാനാണ് സാധ്യതയെന്ന സൂചനയാണ് നല്‍കുന്നത്.
ഇടിവ് തുടര്‍ന്നാല്‍ 10,800 ആയിരിക്കും സുപ്രധാന താങ്ങ് നിലവാരം. 10,800 ഭേദിക്കുകയാണെങ്കില്‍ അടുത്ത താങ്ങ് നിലകൊള്ളുന്നത് 10,150ലാണ്. വിപണി ഉയരുകയാണെങ്കില്‍ 11,377ല്‍ ശക്തമായ സമ്മര്‍ദമുണ്ടാകും. തുടര്‍ന്നുള്ള സമ്മര്‍ദം 11,377, 11,800 നിലവാരങ്ങളിലാണ്.
സെപ്റ്റംബര്‍ 28ന് സുപ്രിം കോടതി മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തി കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയെ സമീപിക്കുന്നത്. ബാങ്കുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ കോടതി വിധി ഉണ്ടാവുകയാണെങ്കില്‍ ഓഹരികളിലെ വില്‍പ്പന സമ്മര്‍ദത്തിന് ശക്തി വര്‍ധിക്കും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരുത്തലില്‍ ലഭിക്കുന്ന അവസരം ഘട്ടങ്ങളിലായി വാങ്ങുന്നതിന് ഉപയോഗപ്പെടുത്തുകയാണ് ഉചിതം. ഇടിവുകളില്‍ ഐടി, ഫാര്‍മ, എഫ്എംസിജി മേഖലകളിലെ ഓഹരികള്‍ വാങ്ങുന്നത് പോര്‍ട്ഫോളിയോക്ക് കൂടുതല്‍ കരുത്ത് പകരും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.