മുംബൈ: ഏഴ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി ഇന്ന് ഇടിവ് നേരിട്ടു. 50 പോയിന്റ് ഇടിഞ്ഞ നിഫ്‌റ്റി 13,478 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 143 പോയിന്റ് ഇടിഞ്ഞ് 45959.88ല്‍ ക്ലോസ് ചെയ്‌തു.
ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. പുതിയ ഉത്തേജക പദ്ധതി കൊണ്ടുവരുന്നതു സംബന്ധിച്ച് യുഎസ് തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം യുഎസ് വിപണി ഇടിവ് നേരിട്ടിരുന്നു.
മറ്റ് മിക്ക മേഖലകളും ഇടിവ് നേരിട്ടപ്പോള്‍ എഫ്‌എംസിജി, മെറ്റല്‍ ഓഹരികള്‍ മുന്നേറ്റം രേഖപ്പെടുത്തി. നിഫ്‌റ്റി എഫ്‌എംസിജി സൂചിക 2.81 ശതമാനം ഉയര്‍ന്നു. ബാങ്ക്, ഓട്ടോ ഓഹരികള്‍ ഇടിവ് നേരിട്ടു. അതേ സമയം വിപണി അവസാന മണിക്കൂറുകളില്‍ താഴ്‌ന്ന നിലവാരത്തില്‍ നിന്നും കരകയറ്റം നടത്തുന്നത് ദൃശ്യമായി.
കഴിഞ്ഞ ഏഴ് ദിവസമായി നിഫ്‌റ്റിയും സെന്‍സെക്‌സും തുടര്‍ച്ചയായി മുന്നേറ്റം രേഖപ്പെടുത്തി. ഓഹരി വിപണി ഓരോ ദിവസവും പുതിയ റെക്കോഡ് ഉയരങ്ങളിലേക്ക് നീങ്ങുകയാണ് ചെയ്‌തത്. ഇന്ന് അതിന് വിരമാമമായി.
നിഫ്‌റ്റിക്ക് 11,600ല്‍ ശക്തമായ പ്രതിരോധമുണ്ട്. ഈ നിലവാരത്തില്‍ ലാഭമെടുപ്പ് ദൃശ്യമാകാന്‍ സാധ്യതയുണ്ട്. 13,000 പോയിന്റിലാണ് താങ്ങുള്ളത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 20 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 30 ഓഹരികളാണ് നഷ്‌ടത്തിലായത്. നെസ്‌ളേ ഇന്ത്യ, ഐടിസി, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അദാനി പോര്‍ട്‌സ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. നെസ്‌ളേ ഇന്ത്യ, ഐടിസി, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.