Breaking News

ഷെയ്ന്‍ വോണിന്റെ മരണം : തായ് പോലീസ് മൂന്നു പേരെ ചോദ്യം ചെയ്തു

തായ്‌ലാന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോ സമുയ് ദ്വീപിലെ വില്ലയില്‍ ഷെയിന്‍ വോണിനൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ പോലീസ് ചോദ്യം ചെയ്തു.

ബാങ്കോക്ക് : ഓസ്‌ട്രേലിയയുടെ ഇതിഹാസ ക്രിക്കറ്റ് താരം ഷെയിന്‍ വോണിന്റെ മരണവുമായി ബന്ധപ്പെട്ട് തായ് ലാന്‍ഡ് പോലീസിന്റെ കസ്റ്റഡിയിലുള്ള മൂന്നു പേരെ വിശദമായി ചോദ്യം. ചെയ്തു.

മാര്‍ച്ച് നാലിന് വെള്ളിയാഴ്ചയാണ് വോണിനെ തായ് ലാന്‍ഡിലെ ദ്വീപായ കോയി സമുയിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയ സ്തംഭനമാണ് മരണ കാരണം എന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കിടക്കയില്‍ രക്തം കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ മരണ കാരണം സ്ഥിരീകരിക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്.

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ വോണ്‍ അടുത്തിടെ കാര്‍ഡിയോളജിസ്റ്റിനെ സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തി. ഹൃദയ സംബന്ധമായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വോണിനെ അലട്ടിയിരുന്നു.

ഇതു കൂടാതെ ആസ്തമയ്ക്കും അദ്ദേഹം ചികിത്സ നേടിയിരുന്നു. ഓസ്‌ട്രേലിയയില്‍ വെച്ചും ഇതേ പ്രശ്‌നങ്ങളെ തുടര്‍ന്ന് വോണ്‍ നേരത്തെ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വോണിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മരണകാരണം ഹൃദയ സ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. വോണിനൊപ്പം വില്ലയില്‍ ഉണ്ടായിരുന്നവര്‍ അദ്ദേഹവുമായി ബിസിനസ് ചെയ്യുന്ന ചിലരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തായ് പോലീസ് പുറത്തു വിട്ടിട്ടില്ല.

വോണിനെ കാണാന്‍ വില്ലയിലെത്തിയ മൂന്നു പേരെയും വിശദമായി പോലീസ് ചോദ്യം ചെയ്തതായും സംശയിക്കേണ്ടതായി യാതൊന്നുമില്ലെന്നും ബോ ഫുത് പോലീസ് സൂപ്രണ്ട് യുതാന സിരിസൊബാറ്റ് പറഞ്ഞു.

വോണിന്റെ മൃതദേഹം ഞായറാഴ്ച തന്നെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ഡംബര വില്ല റിസോര്‍ട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വോണിനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. 45 മിനിറ്റ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ ശ്രമം നടത്തി. ഇന്‍ടുബേറ്റ്, സിപിആര്‍ എന്നിവ ചെയ്തു. പക്ഷേ, ഫലം കണ്ടില്ല. പോലീസ് പറയുന്നു

 

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.