തിരുവനന്തപുരം: ഹൃദയത്തില്‍ നിന്നു പുറത്തേക്കു രക്തമൊഴുകുന്ന ഭാഗത്തെ അയോര്‍ട്ടിക് വാല്‍വ് അടയുന്ന ഗുരുതര രോഗമായ അയോര്‍ട്ടിക് സ്റ്റിനോസിസ് (Severe Aortic Stenosis) ബാധിച്ചു 63കാരിയായ കൊല്ലം കടയ്ക്കല്‍ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എഴുന്നേറ്റു രണ്ടു ചുവടു നടക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഹൃദയം തുറന്നുള്ള വാല്‍വ് മാറ്റിവയ്ക്കലാണ് സാധാരണയായി ഈ രോഗത്തിനുള്ള ചികിത്സ. എന്നാല്‍ രോഗിക്ക് ഗുരുതരമായ കരള്‍ രോഗവും ബാധിച്ചിട്ടുള്ളതിനാല് അനസ്തീഷ്യയും വാല്‍വ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും അസാധ്യമായിരുന്നു. കരള്‍ രോഗത്തിന് തുടര്‍ന്ന് വേണ്ടി വന്നേക്കാവുന്ന ശസ്ത്രക്രിയകള്‍ക്കാകട്ടെ ഗുരുതരമായ ഹൃദ്രോഗം മറ്റൊരു പ്രതിബന്ധവും.
ഈ സാഹചര്യത്തിലാണ് കേരളത്തില്‍ അപൂര്‍വ്വമായി മാത്രം ചെയ്തിട്ടുള്ള അതിനൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയ ആയ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കലിലൂടെ ( transcatheter aortic valve replacement-TAVR) വാല്‍വിലെ തടസ്സം നീക്കം ചെയ്യാന്‍ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജി.കെ.പ്രവീണിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം തീരുമാനിച്ചത്.
സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജി.കെ. പ്രവീണിനൊപ്പം കാര്‍ഡിയോളജിസ്റ്റുകളായ ഡോ. അനൂപ് കുമാര്‍, ഡോ. രാജലക്ഷ്മി, അനസ്തീഷ്യോളജിസ്റ്റുമാരായ ഡോ. ആഷ, ഡോ. പൂജ, ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. ജാനറ്റ് ഇന്ദു റസാലം എന്നിവരും സംഘത്തിലുണ്ടായിരുന്നു
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.