Gulf

അബുദാബിയില്‍ കോവിഡ് പരിശോധനക്കായി നിരവധി കേന്ദ്രങ്ങള്‍

 

അബുദാബി: അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നത്.

അബുദാബിയില്‍ ഗന്‍തൂത്തിലെ ലേസര്‍ സ്‌ക്രീനിങ് സെന്ററിന് പുറമെ സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലും കോര്‍ണിഷിലും പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദുബൈയില്‍ മിന റാശിദ്, അല്‍ ഖവാനീജ് എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങള്‍. വിവിധ എമിറേറ്റുകളിലെ പരിശോധനാ കേന്ദ്രങ്ങളുടെ വിവരവും പ്രവൃത്തി സമയവും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം പരിശോധനാ കേന്ദ്രങ്ങളിലെത്തി രക്ത സാമ്ബിളുകള്‍ നല്‍കുകയാണ് വേണ്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ ഫലം വരും. നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്നവര്‍ക്ക് 48 മണിക്കൂറിനകം അബുദാബിയില്‍ പ്രവേശിക്കാം. പോസിറ്റീവ് റിസള്‍ട്ടാണ് വരുന്നതെങ്കില്‍ പി സി ആര്‍ പരിശോധനക്ക് മൂക്കില്‍ നിന്നുള്ള സ്രവമെടുക്കും. ഇതിന്റെ ഫലം വരുന്നത് വരെ ക്വാറന്റൈനില്‍ കഴിയണം.

ദ്രുത പരിശോധനാ കേന്ദ്രങ്ങളുടെ സമയക്രമം:

  • അബുദാബി: സായിദ് സ്‌പോ ര്‍ട്‌സ് സിറ്റി, കോര്‍ണിഷ്. ശനി മുതല്‍ വ്യാഴം വരെ രാവിലെ 8.00 രാത്രി 8.00 വരെ.
  • ഗന്‍തൂത്ത്: ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും.
  • അല്‍ ഐന്‍: അല്‍ ഹിലി, ശനി മുതല്‍ വ്യാഴം വരെ രാവിലെ 8.00 രാത്രി 8.00 വരെ.
  • അല്‍ ഹിലി വെഡിങ്ങ് ഹാള്‍, ആഴ്ചയില്‍ എല്ലാ ദിവസവും. രാവിലെ 10.00 രാത്രി 10.00 വരെ.
  • ദുബൈ: റാശിദ് പോര്‍ട്ട് ആ ഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10.00 രാത്രി 8.00 വരെ.
  • അല്‍ ഖവാനീജ്, ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10.00 രാത്രി 8.00 വരെ
    മറ്റു എമിറേറ്റുകള്‍;
  • അജ്മാന്‍: എമിറേറ്‌സ് ഹോസ്പിറ്റാലിറ്റി സെന്റര്‍ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും.
  • ഷാര്‍ജ: ഗോള്‍ഫ് ആന്‍ഡ് ഷൂട്ടിംഗ് ക്ലബ് ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10.00 മുതല്‍ രാത്രി 8.00 വരെ
  • ഫുജൈറ: സെന്റര്‍ ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10.00 രാത്രി 8.00 വരെ
  • റാസ് അല്‍ ഖൈമ: ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10.00 രാത്രി 8.00 വരെ

ഗന്‍തൂത്ത്, അല്‍ ഐന്‍, അജ്മാന്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ സ്വകാര്യ കമ്പിനിയുടെ കീഴിലും, മറ്റു കേന്ദ്രങ്ങള്‍ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പിനിയുടെ (സിഹ) കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ പരിശോധനകള്‍ക്കും 50 ദിര്‍ഹമാണ് ഈടാക്കുന്നത്. 5 മിനിറ്റിനകം റിസള്‍ട്ട് ലഭിക്കുമെന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത. നിലവില്‍ അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ യു എ ഇ പൗരന്മാര്‍ക്കും, നിവാസികള്‍ക്കും, പ്രവേശിക്കുന്നതിന് മുന്‍പ്, നാഷണല്‍ സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളില്‍ നിന്നോ, സ്‌ക്രീനിംഗ് കേന്ദ്രങ്ങളില്‍ നിന്നോ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് -19 നെഗറ്റീവ് റിസള്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ടെസ്റ്റിംഗ് റിസള്‍ട്ട് ആവശ്യമുള്ളവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അനുവാദം നേടിയ ശേഷം (കുടുംബങ്ങള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമില്ല) പരിശോധനകള്‍ക്കായി സമീപിക്കാവുന്നതാണ്.

ബുക്കിംഗ്:
ഗന്‍തൂത്ത് https://ghantoot.quantlase.com/appointment/update-details/
അല്‍ ഐനിലെ അല്‍ ഹിലി https://hilli.quantlase.com/appointment/update-details/
എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്റര്‍, അജ്മാന്‍ https://ajman.quantlase.com/appointment/update-details/
മറ്റു കേന്ദ്രങ്ങള്‍ സിഹയുടെ കീഴിലുള്ള കേന്ദ്രങ്ങളില്‍ സിഹ ആപ് ഉപയോഗിച്ച്‌ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാവുന്നതാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.