ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത് രാജ്യത്തെ മരുന്നു പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട്. രാജ്യത്തെ 17 സെന്ററുകളില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സെറം വ്യക്തമാക്കി- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
വാക്‌സിന്‍ കുത്തിവെച്ച ആള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതായി മരുന്നു കമ്പനിയായ അസ്ട്ര സെനക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ കുത്തിവെയ്ക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത് സാധാരണമെന്നാണ് സെറത്തിന്റെ വിശദീകരണം.
അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണമാണ് ഓക്സ്ഫോഡ് സർവകലാശാല നിർത്തിവെച്ചത്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനേക അറിയിച്ചിട്ടുണ്ട്. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും.
എന്നാല്‍ എവിടെയുള്ള രോഗിയ്ക്കാണ് പുതിയ രോഗം സ്ഥിരീകരിച്ചതെന്നോ, എന്ത് തരം രോഗമാണെന്നോ രോഗത്തിന്റെ തീവ്രതയെന്തെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. 30,000ത്തിൽ അധികം വോളണ്ടിയര്‍മാരാണ് വിവിധയിടങ്ങളിലായി വാക്‌സിന്‍ പരീക്ഷണത്തിനുള്ളത്.
2021 ജനുവരിയോടെ ഓക്‌സ്ഫഡ് വാക്‌സിന്‍ വിപണിയിലെത്തുമെന്ന വിലയിരുത്തലിനിടെയാണ് അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.