റിയാദ്: സൗദി അറേബ്യയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. സൗദി ട്രാഫിക് വിഭാഗവും പബ്ലിക് പ്രോസിക്യൂഷനും ഇതുസംബന്ധിച്ച് ധാരണയിലെത്തി. മനഃപൂര്‍വമായ ട്രാഫിക് അപകടങ്ങള്‍, അപകടസ്ഥലത്ത് വാഹനം നിര്‍ത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും.പബ്ലിക് പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍മുഖ്ബിലും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയും തമ്മിലാണ് കരാര്‍ കൈമാറ്റം നടത്തിയത്.
ഗുരുതരമായ ട്രാഫിക് കേസുകള്‍ നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ കൈമാറ്റമാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. ഡ്രൈവറുടെ വീഴ്ചയും നിയമ ലംഘനവും കാരണം മരണത്തിനോ, അംഗവൈകല്യത്തിനോ കാരണമാകുന്ന അപകടങ്ങള്‍, അപകടസ്ഥലത്ത് വാഹനം നിര്‍ത്താതെപോകുകയോ, അപകടം ട്രാഫിക് വിഭാഗത്തെ അറിയിക്കാതിരിക്കുകയോ ചെയ്യല്‍, അപകടം നടത്തിയ ഡ്രൈവറെ മാറ്റി പകരം ഡ്രൈവറെ നിര്‍ദേശിക്കല്‍, പരിക്കേറ്റവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കാതിരിക്കല്‍, മനഃപൂര്‍വ്വം അപകടം ഉണ്ടാക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇരു വിഭാഗങ്ങളും ചേര്‍ന്നാണ് ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗവും സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും. തുടര്‍നടപടികള്‍ക്കും പ്രോസിക്യൂഷന്‍ വിഭാഗമായിരിക്കും നേതൃത്വം നല്‍കുക.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.