തിരുവനന്തപുരം: യുവതിയുടെ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തില്‍ സീരിയല്‍ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുബു, സീരിയല്‍ നടനും നിര്‍മാതാവുമായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീര്‍ ഖാന്‍, നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വിലാസത്തിലും മൊബൈല്‍ ഫോണിലേക്കും പ്രതികള്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ യുവതിയും ഭര്‍ത്താവും അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ യുവതിയുടെ ബന്ധുവായ മറ്റൊരു സ്ത്രീക്ക് ലഭിച്ച വാട്‌സ് ആപ് സന്ദേശത്തിന്റെ ചുവട് പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
തുടര്‍ന്ന് പോലീസ് ജസീറിനെ കസ്റ്റഡിയിലെടുത്തു. ഡോ. സുബു നല്‍കിയ പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീക്ക് വാട്‌സ്ആപിലൂടെ ചിത്രം അയച്ചത് താനാണെന്ന് ജസീര്‍ സമ്മതിച്ചു. സുബുവും പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ കുറ്റം സമ്മതിച്ചു.
പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന സുബുവിന് അവരോട് അടുപ്പം തോന്നിയിരുന്നു. എന്നാല്‍ വിവാഹ ശേഷം യുവതിയുമായുള്ള അടുപ്പം കുറഞ്ഞതോടെ യുവതിയുടെ വിവാഹബന്ധം വേര്‍പെടുത്താനും ഈ അവസരം മുതലെടുത്ത് കൂടുതല്‍ അടുക്കുവാനുമാണ് ഇങ്ങനെ ചെയ്തതെന്ന് സുബു കുറ്റസമ്മതം നടത്തി. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് സുബു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.