India

സെന്‍സെക്‌സ്‌ 629 പോയിന്റ്‌ കുതിച്ചു; നിഫ്‌റ്റി 11,400ന്‌ മുകളില്‍

 

മുംബൈ: ഓഹരി വിപണി ഈയാഴ്‌ച മികച്ച നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തു. സെന്‍സെക്‌സ്‌ 629 പോയിന്റും നിഫ്‌റ്റി 169 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. ഗാന്ധി ജയന്തി ദിനമായ വെള്ളിയാഴ്‌ച ഓഹരി വിപണിക്ക്‌ അവധിയാണ്‌.

38,697 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌. 38,410 പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. കഴിഞ്ഞയാഴ്‌ചയിലെ തിരുത്തലിനു ശേഷം ഈയാഴ്‌ച മികച്ച നേട്ടമാണ്‌ വിപണിയുണ്ടാക്കിയത്‌. നിഫ്‌റ്റി വീണ്ടും 11,400 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരുകയും ആ നിലവാരത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തു. മികച്ച നിലയില്‍ തുടങ്ങിയ വിപണി പിന്നീട്‌ മുന്നേറ്റം തുടരുകയായിരുന്നു. 11,417ലാണ്‌ നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്‌.

ഇന്നലെ കേന്ദ്രസര്‍ക്കാര്‍ ലോക്‌ഡൗണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്‌ വിപണിക്ക്‌ തുണയേകി. ആഗോള വിപണിയിലെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ്‌ ഇന്ത്യന്‍ വിപണിയിലും കണ്ടത്‌.

ബാങ്ക്‌ ഓഹരികളാണ്‌ ഇന്ന്‌ പ്രധാനമായും മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കിയത്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക 3.70 ശതമാനം ഉയര്‍ന്നു. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ 12.44 ശതമാനം മുന്നേറ്റമാണ്‌ ഇന്ന്‌ കാഴ്‌ച വെച്ചത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ നേട്ടത്തിലായിരുന്നു. 39 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 11 ഓഹരികള്‍ മാത്രമാണ്‌ നഷ്‌ടത്തിലായത്‌. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ബജാജ്‌ ഫിനാന്‍സ്‌, ആക്‌സിസ്‌ ബാങ്ക്‌, ബജാജ്‌ ഓട്ടോ, ഐസിഐസിഐ ബാങ്ക്‌ എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ബജാജ്‌ ഫിനാന്‍സ്‌, ആക്‌സിസ്‌ ബാങ്ക്‌, ബജാജ്‌ ഓട്ടോ, ഐസിഐസിഐ ബാങ്ക്‌, ടെക്‌ മഹീന്ദ്ര, അദാനി പോര്‍ട്‌സ്‌, ബജാജ്‌ ഫിന്‍സെര്‍വ്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ എന്നീ സൂചികാധിഷ്‌ഠിത ഓഹരികള്‍ മൂന്ന്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടം രേഖപ്പെടുത്തി.

ഡോ.റെഡ്‌ഢീസ്‌ ലാബ്‌, ഒഎന്‍ജിസി, ഐടിസി, എന്‍ടിപിസി, ടൈറ്റാന്‍ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.