India

സെന്‍സെക്‌സ്‌ 540 പോയിന്റ്‌ ഇടിഞ്ഞു; നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

 

മുംബൈ: ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാരദിനത്തില്‍ ഓഹരി വിപണിക്ക്‌ നഷ്‌ടം. സെന്‍സെക്‌സ്‌ 540 പോയിന്റും നിഫ്‌റ്റി 162 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ്‌ വിപണി നഷ്‌ടത്തിലാകാന്‍ കാരണം. ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ്‌ വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ വ്യാപാരം തുടങ്ങിയത്‌ നേരിയ നേട്ടത്തോടെയായിരുന്നെങ്കിലും പിന്നീട്‌ നഷ്‌ടത്തിലേക്ക്‌ നീങ്ങുകയായിരുന്നു.

സെന്‍സെക്‌സ്‌ 40,145 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 40,724 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. 39,948 പോയിന്റാണ്‌ ഇന്നത്തെ താഴ്‌ന്ന വ്യാപാര നില. നിഫ്‌റ്റി 11,800 പോയിന്റിലെ താങ്ങ്‌ ഭേദിച്ച്‌ ഇടിയുകയാണ്‌ ചെയ്‌തത്‌. 11,942 പോയിന്റ്‌ വരെ ഉയര്‍ന്നെങ്കിലും ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ 162 പോയിന്റ്‌ നഷ്‌ടം നേരിടുകയായിരുന്നു. 11,711 പോയിന്റ്‌ വരെ ഇടിയുകയും ചെയ്‌ത നിഫ്‌റ്റി 11,767 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 39 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 11 ഓഹരികള്‍ മാത്രമാണ്‌ നഷ്‌ടത്തിലായത്‌. എച്ച്‌ഡിഎഎഫ്‌സി ലൈഫ്‌, നെസ്‌ളേ ഇന്ത്യ, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, എസ്‌ബിഐ ലൈഫ്‌ എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. എച്ച്‌ഡിഎഎഫ്‌സി ലൈഫ്‌ 3.16 ശതമാനം നേട്ടം രേഖപ്പെടുത്തി. നെസ്‌ളേ ഇന്ത്യ, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ എന്നീ ഓഹരികള്‍ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

ഓട്ടോ, മെറ്റല്‍ ഓഹരികളാണ്‌ ഇന്ന്‌ കനത്ത നഷ്‌ടം നേരിട്ടത്‌. നിഫ്‌റ്റി ഓട്ടോ സൂചിക 3.22 ശതമാനവും നിഫ്‌റ്റി മെറ്റല്‍ സൂചിക 3.50 ശതമാനവും നഷ്‌ടം നേരിട്ടു. ഒരു മേഖലയും ഇന്ന്‌ നേട്ടം രേഖപ്പെടുത്തിയില്ല. ഹീറോ മോട്ടോഴ്‌സ്‌, ബജാജ്‌ ഓട്ടോ, ഹിന്‍ഡാല്‍കോ, മഹീന്ദ്ര & മഹീന്ദ്ര, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഹീറോ മോട്ടോഴ്‌സ്‌, ബജാജ്‌ ഓട്ടോ, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ അഞ്ച്‌ ശതമാനത്തിലേറെ ഇടിഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.