മുംബൈ: തുടര്‍ച്ചയായ പത്ത് ദിവസത്തെ കുതിപ്പിനു ശേഷം ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കടിഞ്ഞാണ്‍ വീണു. സെന്‍സെക്‌സ് ആയിരം പോയിന്റിലേറെ ഇടിവ് നേരിട്ടു. നിഫ്‌റ്റി 290 പോയിന്റിന്റെ നഷ്‌ടം രേഖപ്പെടുത്തി. പ്രതികൂലമായ ആഗോള സൂചനകളാണ് വിപണിയെ ശക്തമായ തിരുത്തലിലേക്ക് നയിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്-19 വ്യാപിക്കുന്നുവെന്ന വാര്‍ത്തയാണ് വിപണിയില്‍ പൊടുന്നനെയുള്ള വിറ്റഴിക്കലിന് കാരണമായത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡ് വ്യാപനം ഉയര്‍ന്ന നിലയിലേക്ക് എത്തിയതിനെ തുടര്‍ന്ന് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.
സെന്‍സെക്‌സ് ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 1380 പോയിന്റാണ് ഇടിഞ്ഞത്. 41,048.05 പോയിന്റ് വരെ രാവിലെ ഉയര്‍ന്ന സെന്‍സെക്‌സ് പിന്നീട് 39,667.47 പോയിന്റ് വരെ ഇടിയുകയും 39,728 പോയിന്റില്‍ ക്ലോസ് ചെയ്യുകയും ചെയ്‌തു.
നിഫ്‌റ്റി ഇന്ന് രാവിലെ 12,000 പോയിന്റിന് മുകളിലായാണ് വ്യാപാരം തുടങ്ങിയത്. 12,025 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 11,680 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി 12,000 പോയിന്റിന് മുകളിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ തെറ്റിച്ചുകൊണ്ടാണ് ലോക് ഡൗണ്‍ വാര്‍ത്തകള്‍ വിപണിയെ തിരുത്തലിലേക്ക് നയിച്ചത്.
ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഐടി, ഫാര്‍മ ഓഹരികളാണ് ഇന്ന് പ്രധാനമായും ഇടിവ് നേരിട്ടത്. പ്രൈവറ്റ് ബാങ്കുകളുടെയും എന്‍ബിഎഫ്‌സികളുടെയും ഓഹരികള്‍ ശക്തമായ ഇടിവ് നേരിട്ടു. നിഫ്‌റ്റി ബാങ്ക് സൂചിക 3.36 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 2.87 ശതമാനവും ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടത്തിലായിരുന്ന ബാങ്ക്, ഐടി ഓഹരികള്‍ ഇന്ന് ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിട്ടു.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ മൂന്ന് ഓഹരികള്‍ മാത്രമാണ് നേട്ടത്തിലായത്. ഏഷ്യന്‍ പെയിന്റ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ എന്നിവയാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍.
ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്റസ്‌ട്രീസ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ ഇടിവ് നേരിട്ടു.
പ്രമുഖ ഐടി ഓഹരികളായ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ എന്നിവ രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. ഇന്‍ഫോസിസ്, ഇന്നലെ പ്രഖ്യാപിച്ച ത്രൈമാസ പ്രവര്‍ത്തന ഫലം മികച്ചതായിരുന്നുവെങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പ് നടന്നതാണ് ഓഹരി വില ഇടിയാന്‍ കാരണമായത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.