Market

ഓഹരി വിപണിയില്‍ കരകയറ്റം; സെന്‍സെക്‌സ്‌ ഇന്ന് 835 പോയിന്റ് ഉയര്‍ന്നു

 

മുംബൈ: തുടര്‍ച്ചയായ ഇടിവിനുശേഷം ഓഹരി വിപണിയില്‍ ഇന്ന്‌ കരയറ്റം. സെന്‍സെക്‌സ്‌ 835 പോയിന്റും നിഫ്‌റ്റി 244 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. ആഗോള വിപണികളിലെ കരകയറ്റത്തെ തുടര്‍ന്നാണ്‌ ഇന്ത്യന്‍ വിപണിയും തിരികെ കയറിയത്‌.

37,388 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ 36,730.52 പോയിന്റ്‌ വരെ ഇടിഞ്ഞെങ്കിലും പിന്നീട്‌ ശക്തമായ കരകയറ്റം നടത്തുകയായിരുന്നു. നിഫ്‌റ്റി 11,000 പോയിന്റിന്‌ മുകളിലേക്ക്‌ വീണ്ടും തിരികെ കയറി. 11,050 പോയിന്റിലാണ്‌ നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. രാവിലെ 10,854 പോയിന്റ്‌ വരെ ഇടിഞ്ഞ നിഫ്‌റ്റി അവിടെ നിന്നും 200 പോയിന്റോളം മുന്നേറി.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ ലാഭത്തിലായിരുന്നു. 47 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ മൂന്ന്‌ ഓഹരികള്‍ മാത്രമാണ്‌ നഷ്‌ടത്തിലായത്‌. ബജാജ്‌ ഫിന്‍സെര്‍വ്‌, എച്ച്‌സിഎല്‍ ടെക്‌, സിപ്ല, ഭാരതി എയര്‍ടെല്‍, എല്‍&ടി എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ബജാജ്‌ ഫിന്‍സെര്‍വ്‌ 6.60 ശതമാനം നേട്ടമുണ്ടാക്കി.

എച്ച്‌സിഎല്‍ ടെക്‌, സിപ്ല, ഭാരതി എയര്‍ടെല്‍, എല്‍&ടി, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ഗ്രാസിം ഇന്റസ്‌ട്രീസ്‌, അദാനി പോര്‍ട്‌സ്‌ എന്നീ ഓഹരികള്‍ നാല്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി. എസ്‌ബിഐ ലൈഫ്‌, ബിപിസിഎല്‍, യുപിഎല്‍ എന്നിവ മാത്രമാണ്‌ നഷ്‌ടം രേഖപ്പെടുത്തിയ മൂന്ന്‌ നിഫ്‌റ്റി ഓഹരികള്‍. സീ ലിമിറ്റഡ്‌ 6.60 ശതമാനം നഷ്‌ടം നേരിട്ടു.

ഓട്ടോ, ഐടി ഓഹരികളാണ്‌ ഇന്ന്‌ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്‌. നിഫ്‌റ്റി ഓട്ടോ സൂചിക 3.38 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 3.46 ശതമാനവും നേട്ടം രേഖപ്പെടുത്തി. ബാങ്ക്‌, എഫ്‌എംസിജി, ഫാര്‍മ ഓഹരികളിലും കരകയറ്റം ദൃശ്യമായിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.