മുംബൈ: ഓഹരി വിപണി കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് 276 പോയിന്റും നിഫ്‌റ്റി 86 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. 38,973 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്. 38,819 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. കഴിഞ്ഞ വ്യാഴാഴ്‌ചയിലെ മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് കണ്ടത്.
നിഫ്‌റ്റി വീണ്ടും 11,500 പോയിന്റിന് മുകളിലേക്ക് ഉയരുകയും ആ നിലവാരത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തു. മികച്ച നിലയില്‍ തുടങ്ങിയ നിഫ്‌റ്റി 11,578 പോയിന്റ് വരെ ഉയര്‍ന്നു. അതിനു ശേഷം 11,452 വരെ ഇടിഞ്ഞെങ്കിലും 11,500ന് മുകളിലായി ക്ലോസ് ചെയ്യാന്‍ സാധിച്ചു.
ആഗോള വിപണിയിലെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും കണ്ടത്. ഐടി, മെറ്റല്‍ ഓഹരികളാണ് ഇന്ന് പ്രധാനമായും മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. നിഫ്‌റ്റി ഐടി സൂചിക 3.47 ശതമാനം ഉയര്‍ന്നു. ടിസിഎസ് 7.23 ശതമാനം മുന്നേറ്റമാണ് ഇന്ന് കാഴ്‌ച വെച്ചത്. ടിസിഎസ് ഒക്‌ടോബര്‍ ഏഴിന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഓഹരികള്‍ തിരികെ വാങ്ങുന്നതു പരിഗണിക്കും. ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ബുധനാഴ്‌ച ടിസിഎസ് ബോര്‍ഡ് യോഗം ചേരുന്നത്. ഈ വാര്‍ത്തയെ തുടര്‍ന്നാണ് ടിസിഎസിന്റെ ഓഹരി വില ഏഴ് ശതമാനത്തിലേറെയാണ് ഉയര്‍ന്നത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലായിരുന്നു. 30 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 20 ഓഹരികളാണ് നഷ്‌ടത്തിലായത്. ടിസിഎസ്, വിപ്രോ, ടാറ്റാ സ്റ്റീല്‍, സണ്‍ ഫാര്‍മ, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ടിസിഎസും വിപ്രോയും ഏഴ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു.
ബജാജ് ഫിന്‍സെര്‍വ്, ശ്രീ സിമന്റ്‌സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഗെയില്‍ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.