India

സെന്‍സെക്‌സ്‌ 50,000ന്‌ തൊട്ടരികെ

 

മുംബൈ: ഓഹരി വിപണിയിലെ കുതിപ്പിനിടെ സെന്‍സെക്‌സ്‌ ഇന്ന്‌ 50,000 പോയിന്റിന്‌ തൊട്ടരികെയെത്തി. സെന്‍സെക്‌സ്‌ 49,795.19 വരെ ഉയര്‍ന്നതിനു ശേഷം ഓഹരി വിപണി ചാഞ്ചാട്ടത്തിന്‌ അടിപ്പെട്ടു.

പുതിയ റെക്കോഡ്‌ നിലവാരത്തിലെത്തിയ ഓഹരി സൂചിക ഇന്ന്‌ തുടക്കത്തില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും അവസാന മണിക്കൂറുകളില്‍ കരകയറ്റമുണ്ടായി. വ്യാപാരത്തിനിടെ ഉയര്‍ന്ന നിലയില്‍ നിന്നും 200 പോയിന്റിലേറെ നിഫ്‌റ്റി ഇടിവ്‌ നേരിട്ടിരുന്നു. രാവിലെ നൂറ്‌ പോയിന്റിലേറെ നേട്ടത്തോടെ ഓപ്പണ്‍ ചെയ്‌ത നിഫ്‌റ്റി 14653 പോയിന്റ്‌ വരെ ഉയര്‍ന്നതിനു ശേഷം ലാഭമെടുപ്പിന്‌ വിധേയമായി. എന്നാല്‍ ഓരോ ഇടിവും നിക്ഷേപാവസരമായി ഉപയോഗിക്കുന്ന പ്രവണത നിക്ഷേപകര്‍ തുടരുന്നതിനാല്‍ വിപണിയില്‍ ശക്തമായ കരകയറ്റമുണ്ടാകുകയും നേട്ടത്തോടെ തന്നെ ക്ലോസ്‌ ചെയ്യുകയും ചെയ്‌തു.

പൊതുമേഖലാ ബാങ്ക്‌, ഓട്ടോ മൊബൈല്‍, ഫാര്‍മ ഓഹരികളാണ്‌ ഇന്ന്‌ നേട്ടമുണ്ടാക്കിയത്‌. മഹീന്ദ്ര & മഹീന്ദ്രയും എസ്‌ബിഐയും ആണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍.

ബാങ്ക്‌ നിഫ്‌റ്റി ഇന്ന്‌ എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 32,683 പോയിന്റ്‌ വരെ ഉയര്‍ന്നതിനു ശേഷം ബാങ്ക്‌ നിഫ്‌റ്റി ചെറിയ തോതില്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.

ഭാരതി എയര്‍ടെല്ലിന്റെ ഓഹരി ഇന്ന്‌ രാവിലെ ആറ്‌ ശതമാനം വരെ ഉയര്‍ന്നു. ഭാരതി എയര്‍ടെല്ലിന്റെ സബ്‌സിഡറി കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി അടിയന്തിര പ്രാബല്യത്തോടെ 100 ശതമാനമായി ഉയര്‍ത്തുന്നതായി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതാണ്‌ ഓഹരി വിലയിലെ കുതിപ്പിന്‌ വഴിയൊരുക്കിയത്‌.

നിഫ്‌റ്റി ഓഹരികളില്‍ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. 26 ഓഹരികള്‍ ലാഭത്തിലായപ്പോള്‍ 24 ഓഹരികള്‍ നഷ്‌ടം നേരിട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

7 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.