India

സെന്‍സെക്‌സ്‌ ആദ്യമായി 49,000ന്‌ മുകളില്‍

 

മുംബൈ: ഇന്ന്‌ ഓഹരി വിപണി എക്കാലത്തെയും പുതിയ റെക്കോഡ്‌ നിലവാരത്തിലെത്തി. സെന്‍സെക്‌സ്‌ ആദ്യമായി 49,000ന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. 486 പോയിന്റിന്റെ മുന്നേറ്റമാണ്‌ സെന്‍സെക്‌സിലുണ്ടായത്‌. 49,269 പോയിന്റിലാണ്‌ ഇന്ന്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌.

14,498 പോയിന്റ്‌ വരെ ഉയര്‍ന്ന നിഫ്‌റ്റി അതിന്‌ തൊട്ടടുത്തായാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഇന്നലത്തെ ക്ലോസിംഗ്‌ നിരക്കിനേക്കാള്‍ 126 പോയിന്റ്‌ ആണ്‌ ഉയര്‍ന്നത്‌.

പ്രധാനമായും ഐടി, ഓട്ടോ, എഫ്‌എംസിജി ഓഹരികളാണ്‌ വിപണിയെ പുതിയ ഉയരത്തിലേക്ക്‌ നയിച്ചത്‌. നിഫ്‌റ്റി ഐടി സൂചിക മൂന്ന്‌ ശതമാനത്തിലേറെയും ഓട്ടോ സൂചിക രണ്ട്‌ ശതമാനത്തിലേറെയും ഉയര്‍ന്നു. അതേ സമയം മെറ്റല്‍, പൊതുമേഖലാ ബാങ്ക്‌, മീഡിയ ഓഹരികള്‍ നഷ്‌ടം നേരിട്ടു.

ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇന്ന്‌ 12 ശതമാനം മുന്നേറിയ ഓഹരി വില 225.40 രൂപ രൂപ വരെയാണ്‌ ഉയര്‍ന്നത്‌. 2020 ജനുവരി 15ന്‌ രേഖപ്പെടുത്തിയ ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയാണ്‌ ഇന്ന്‌ മറികടന്നത്‌.

വിപണിയിലെ ഓരോ ചെറിയ ഇടിവും വാങ്ങുന്നതിനുള്ള അവസരമായി ഉപയോഗിക്കപ്പെടുന്ന അസാധാരണമായ മുന്നേറ്റ പ്രവണതയാണ്‌ ഇപ്പോള്‍ വിപണിയില്‍ കാണുന്നത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള ധനപ്രവാഹമാണ്‌ വിപണിയുടെ കുതിപ്പിനെ നയിക്കുന്ന ഘടകം.

ഒട്ടേറെ ഓഹരികള്‍ ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ്‌ രേഖപ്പെടുത്തി. നിഫ്‌റ്റി ഓഹരികളില്‍ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. 31 ഓഹരികള്‍ ലാഭത്തിലായപ്പോള്‍ 19 ഓഹരികള്‍ നഷ്‌ടം നേരിട്ടു

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

7 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.