കെ.അരവിന്ദ്
ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്‌ചകളെക്കുറിച്ച് വ്യാകുലപ്പെടാതെ ദീര്‍ഘകാലം കൊണ്ട് സമ്പത്ത് വളര്‍ത്താനുള്ള മാര്‍ഗമാണ് സി സ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) അടിസ്ഥാനമാക്കിയുള്ള നിക്ഷേപം. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഈ മാര്‍ഗം അനുയോജ്യമാണോയെന്ന സംശയം പലരും പ്രകടിപ്പിക്കാറുണ്ട്.
55-60 വയസ്സ് പ്രായത്തില്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ അതുവരെ നടത്തിയ നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയാണ് പതിവെന്നിരിക്കെ അതിനുശേഷം എസ്.ഐ.പിക്ക് എന്താണ് പ്രസക്തി എന്ന ചോദ്യമാണ് ഈ സംശയത്തിലേക്ക് നയിക്കുന്നത്. വിരമിക്കുന്ന സമയത്താകും പല ദീര്‍ഘകാല നിക്ഷേപ സ്‌കീമുകളുടെയും കാലയളവ് അവസാനിക്കുന്നത്.
എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എസ്.ഐ.പി അനുയോജ്യമല്ല എന്ന വാദം ശരിയല്ല. ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴാണ് എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്), നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍.പി.എസ്) തുടങ്ങിയ സ്‌കീമുകളില്‍ ദീര്‍ഘകാലമായി നടത്തിവന്ന നിക്ഷേപം റിട്ടേണ്‍ സഹിതം തിരികെ കിട്ടുന്നത്. 55-60 വയസ്സില്‍ വിരമിച്ച ശേഷം 20-25 വര്‍ഷം ജീവിത കാലയളവ് ശേഷിക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെ ഭാവിയിലെ നിത്യവരുമാനത്തിന് ഈ തുക ഫലപ്രദമായി നിക്ഷേപിക്കേണ്ടതുണ്ട്.
ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, ചെറുകിട സമ്പാദ്യ പദ്ധതികള്‍ എന്നിവയില്‍ നിന്ന് കിട്ടുന്ന റിട്ടേണ്‍ ലഘുവാണെന്നതിനാല്‍ നിക്ഷേപത്തിന്റെ ഒരുഭാഗം ഉയര്‍ന്ന റിട്ടേണ്‍ കിട്ടുന്ന പദ്ധതികളില്‍ നിക്ഷേപിക്കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി സ്‌കീമുകളില്‍ എസ്.ഐ.പി പ്രകാരം നിക്ഷേപിക്കുകയാണ് ഇതിനുള്ള ഒരു മാര്‍ഗം.
ഏഴ്-പത്ത് വര്‍ഷം നിക്ഷേപ കാലയളവുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് എസ്.ഐ.പി അനുയോജ്യമായിരിക്കുന്നത്. സ്ഥിര വരുമാനത്തിനായി സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ ഡെറ്റ് ഫണ്ടുകളോ പോലുള്ള പദ്ധതികളില്‍ കൈവശമുള്ള തുകയുടെ ഒരുഭാഗം നിക്ഷേപിക്കുകയും അടിയന്തിര ആവശ്യങ്ങള്‍ക്കായി ഒരു ഫണ്ട് മാറ്റിവെക്കുകയും ചെയ്‌തതിനു ശേഷം ബാക്കി തുക ഉയര്‍ന്ന നേട്ടത്തിനായി എസ്.ഐ.പി വ ഴി ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ‘ബാലന്‍സ്‌ഡ്’ ആയ ഒരു നിക്ഷേപ രീതിയായിരിക്കും.
ഏഴ്-പത്ത് വര്‍ഷത്തിനു ശേഷം ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം പിന്‍വലിച്ച് പിന്നീടുള്ള ജീവിതത്തില്‍ സ്ഥിര വരുമാനത്തിനായി ഉപയോഗിക്കാവുന്നതാണ്. നിക്ഷേപകന്റെ ആവശ്യത്തിനനുസരിച്ച് ഈ തുക ലിക്വിഡ് ഫണ്ടുകളിലോ മറ്റ് ഡെറ്റ് ഫണ്ടുകളിലോ പുനര്‍നിക്ഷേപിക്കുകയും ആകാം.
റിസ്‌ക് എടുക്കാന്‍ സന്നദ്ധതയുള്ളവര്‍ക്കാണ് ഓഹരി, ഓഹരി ബന്ധിത നിക്ഷേപം അനുയോജ്യമായിരിക്കുന്നത്. അതേസമയം റിസ്‌ക് ലഘൂകരിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് എസ്.ഐ.പി. അതുകൊണ്ടു തന്നെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും നിക്ഷേപ കാലയളവ് ദീര്‍ഘമാണെങ്കില്‍ എസ്.ഐ.പി പ്രയോജനപ്പെടുത്താവുന്നതാണ്.
മുതിര്‍ന്ന പൗരന്‍മാര്‍ എസ്.ഐ.പി വഴിയുള്ള നിക്ഷേപത്തിനായി ഇക്വിറ്റി ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റിസ്‌ക് കൂടിയ ഇനം ഫണ്ടുകള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കരുത്. അതിനാല്‍ ചെറുകിട, ഇടത്തരം ഓഹരികളില്‍ നിക്ഷേപിക്കുന്ന സ്‌മോള്‍, മിഡ് കാപ് ഫണ്ടുകള്‍ ഒഴിവാക്കണം.
ലാര്‍ജ്‌കാപ് ഫണ്ടുകളിലോ ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളിലോ ബാലന്‍സ്‌ഡ് ഫണ്ടുകളിലോ നിക്ഷേപിക്കാം. ഇവയുടെ ഒരു മിശ്രണവും പരിഗണിക്കാവുന്നതാണ്. കൈവശമുള്ള മുഴുവന്‍ തുകയും ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ മുതിരരുത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.