News

യുഎസ് സുപ്രീംകോടതി ജഡ്ജിയായി ട്രംപ് നോമിനേറ്റ് ചെയ്ത അമി ബാരറ്റ്

 

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സുപ്രീംകോടതി ജഡ്ജിയായി ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. റിപ്പബ്ലിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ 48-നെതിരെ 52 വോട്ടുകള്‍ നേടിയാണ് അമി ബാരറ്റ് ജഡ്ജിയാകുന്നത്.

ജസ്റ്റിസ് റുത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗ് സെപ്റ്റംബറില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ ജഡ്ജിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ അമി ബാരറ്റ് വൈറ്റ്ഹൗസില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു.

അന്തരിച്ച ജസ്റ്റിസ് റുത്ത് ബാഡര്‍ സ്ത്രീപക്ഷ അവകാശങ്ങള്‍ക്കായി നിലകൊണ്ടിരുന്ന വ്യക്തിയായിരുന്നെങ്കില്‍ അമേരിക്കന്‍ യാഥാസ്ഥിതിക ചിന്താഗതിക്കാരുടെ പ്രിയങ്കരിയാണ് അമി ബാരറ്റ്. ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹം എന്നിവക്കെതിരെ ഇവര്‍ നേരത്തെ നിലപാടെടുത്തിരുന്നു.

ജുഡീഷ്യല്‍ ബോഡിയിലേക്ക് ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് അമി ബാരറ്റ്. അമേരിക്കയ്ക്കും അമേരിക്കന്‍ ഭരണഘടനയ്ക്കും ന്യായവും നിഷ്പക്ഷവുമായ നിയമ വാഴ്ചക്കുള്ള സുപ്രധാന ദിവസമാണിതെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ ട്രംപ് പ്രതികരിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രംപിന്റെ പിന്തുണയുള്ള പുതിയ ജഡ്ജിനെ നിയമിച്ചത് മറ്റു ആശങ്കകള്‍ക്കും വഴിവെക്കുന്നുണ്ട്. നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന വ്യക്തിയാണ് പുതിയ ജഡ്ജിയെ നാമനിര്‍ദേശം ചെയ്യേണ്ടതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.