കെ.അരവിന്ദ്
നിക്ഷേപ ആസൂത്രണം നടത്തുന്നതിന് ഒരു അഡൈ്വസറുടെ സഹായം തേടാന്‍ താല്‍പ്പര്യ പ്പെടുന്നവരാണ് മിക്കവരും. സ്വയം കൈകാര്യം ചെയ്യുന്ന പോര്‍ട്‌ഫോളിയോയേക്കാള്‍ മികച്ച നേട്ടം അഡൈ്വസര്‍മാര്‍ കൈകാര്യം ചെയ്യുന്ന പോര്‍ട്‌ഫോളിയോകള്‍ നല്‍കാറുണ്ട്. എന്നാല്‍ നിങ്ങളുടെ പോര്‍ട്‌ഫോളിയോയില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകളും ഇന്‍ഡക്‌സ് ഫണ്ടുകളും മാത്രമാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ നേട്ടം വര്‍ധിപ്പിക്കാനായി ഒരു അഡൈ്വസര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. എന്നാല്‍ അയാള്‍ക്ക് മറ്റൊരുകാര്യം ചെയ്യാനാകും. നിങ്ങളുടെ പ്രകൃതത്തിന് പരിശീലനം നല്‍കുക എന്നതാണ് അത്.
ഉചിതമായ നിക്ഷേപ തീരുമാനങ്ങളെടുക്കാനും നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ ഒഴിവാക്കാനുമായിരിക്കും അത്തരം സേവനം സഹായകമാകുക. കൃത്യമായ തീരുമാനങ്ങളെടുക്കുക എന്ന സുപ്രധാനമായ പ്രവൃത്തി പോര്‍ട്‌ഫോളിയോയുടെ ലാഭ-നഷ്‌ടങ്ങളെ ബാധിക്കുന്ന കാര്യമാണ്. അതിനും ഒരു അഡൈ്വസറുടെ സഹായം തേടാവുന്നതാണ്.
ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരു അഡൈ്വസര്‍ക്ക് നിങ്ങളെ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കാനാകുക? ഉദാഹരണത്തിന് എങ്ങനെ നിക്ഷേപം നടത്തണമെന്ന കാര്യത്തില്‍ നിങ്ങള്‍ക്കും ജീവിതപങ്കാളിക്കും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടെന്ന് കരുതുക. അത്തരം സാഹചര്യത്തില്‍ ഒരു തര്‍ക്കം ഒഴിവാക്കുന്നതിന് അഡൈ്വസറുടെ സഹായം തേടാവുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളുടെ വ്യക്തിബന്ധങ്ങളെ ബാധിക്കാതിരിക്കുന്നതിന് അഡൈ്വസറുടെ ഉപദേശം സഹായകമാകാവുന്നതാണ്.
പെട്ടെന്നുള്ള തോന്നലുകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കാനും ഒരു അഡൈ്വസര്‍ക്ക് കഴിയും. വിപണി പത്ത് ശതമാനം ഇടിയുകയോ ഉയരുകയോ ചെയ്യുമ്പോള്‍ കൈവശമുള്ള ഓഹരികളോ ഇക്വിറ്റിഫണ്ട് യൂണിറ്റുകളോ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിനുള്ള പ്രേരണയുണ്ടാവുകയാണെങ്കില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് അഡൈ്വസറുടെ ഉപദേശം തേടാവുന്നതാണ്. ഓഹരി വിപണി ഇടിയുമെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ ലാഭമെടുക്കാനുള്ള തോന്നല്‍ ചിലപ്പോഴൊക്കെയുണ്ടാകാം. എന്നാല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായാണെങ്കില്‍ ഇപ്പോള്‍ നിക്ഷേപം പിന്‍വലിക്കുന്നത് ശരിയാണോ? ഇത്തരം ചോദ്യങ്ങള്‍ സ്വയം ഉയരുമ്പോള്‍ അഡൈ്വസറുമായി ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കാവുന്നതാണ്.
നിക്ഷേപം നടത്തുന്നത് നീട്ടിവെക്കുന്ന പ്രകൃതവും ചിലര്‍ക്കുണ്ട്. നിക്ഷേപത്തില്‍ നിന്ന് നഷ്‌ടം നേരിടാനുള്ള സാധ്യത മുന്നില്‍ കണ്ട് നിക്ഷേപം നീട്ടിവെക്കുന്നവര്‍ക്ക് അത് ശരിയായ രീതിയാണോയെന്ന് അഡൈ്വസറുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാവുന്നതാണ്.
വികാരങ്ങളെ നിയന്ത്രിക്കുക എന്നത് ഒരു നിക്ഷേപകന്‍ എന്ന നിലയില്‍ പലര്‍ക്കും പലപ്പോഴും സാധ്യമാകുന്ന കാര്യമല്ല. നിക്ഷേപം നടത്തുന്ന സമയത്ത് ഉടന്‍ ലാഭമെടുക്കുക എന്ന ഉദ്ദേശ്യം നിങ്ങള്‍ക്ക് ഉണ്ടാകില്ലായിരിക്കാം. എന്നാല്‍ ലാഭം ലഭിച്ചു തുടങ്ങുമ്പോള്‍ അത് നഷ്‌ടപ്പെടുമോയെന്ന ആശങ്കയില്‍ ഉടന്‍ ലാഭമെടുക്കാനുള്ള പ്രേരണയുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ അഡൈ്വറുടെ സഹായം തേടാവുന്നതാണ്.
ഒരു പ്രൊഫഷണലിന്റെ സേവനം തീരുമാനങ്ങളെടുക്കുന്നതില്‍ എപ്പോഴും ലഭ്യമാകണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ഭാര്യയുടെയോ സുഹൃത്തിന്റെയോ നിര്‍ദേശം തേടാവുന്നതാണ്. നേരത്തെ തീരുമാനിച്ച ചില ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്‌ത് തീരുമാനങ്ങളെടുക്കാവുന്നതാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.