തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയരുതെന്ന് ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച് ചീഫ് സെകട്ടറി ഡോ: വിശ്വാസ് മേത്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി.
ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ചീഫ് സെകട്ടറി, ആഭ്യന്തര സെക്രട്ടറി, നോര്‍ക്ക സെക്രട്ടറി, ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സെക്രട്ടറിമാരുടെ ഓഫീസ് പ്രവര്‍ത്തിക്കും. ഇതു കൂടാതെ സെകട്ടേറിയറ്റിലെ വാര്‍ റൂം, കാന്റീന്‍ എന്നിവയും ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കും. അതുകൊണ്ട് തന്നെ തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന സെക്രട്ടേറിയറ്റിലെ ഇത്തരം ജീവനക്കാരുടെ ഓഫീസിലേക്കുള്ള യാത്രയും സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനവും തടയാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.