തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടറിയേറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ നിർദശങ്ങള്‍ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്ന സന്ദർശകർ ആവശ്യമായ രേഖകൾ കാണിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കുകയുളളു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയോ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടേയോ ലിഖിതമായ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലെ മറ്റുളളവർക്ക് പ്രവേശനം അനുവദിക്കുകയുളളൂ. സന്ദർശകരുടെ പേരു വിവരങ്ങൾ പ്രവേശന കവാടത്തിൽ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇതിനാവശ്യമായ ക്രമീകരണം ചീഫ് സെക്യുരിറ്റി ഓഫീസർ ഏർപ്പെടുത്തും. സെക്രട്ടറിയേറ്റ് കാമ്പസിനുളളിൽ എല്ലാ ജീവനക്കാരും മുഖാവരണം ധരിക്കണം. ജീവനക്കാർ ക്യാമ്പസിനുളളിൽ സാമൂഹിക അകലം പാലിക്കണം.
കാമ്പസിനുളളിൽ ജീവനക്കാർ അവരവരുടെ സെക്ഷനുകളിൽ മാത്രം ഒതുങ്ങി ജോലി നിർവ്വഹിക്കണം. അനാവശ്യമായി മറ്റു വകുപ്പുകളിൽ സന്ദർശനം നടത്തുന്നത് കർശനമായി ഒഴിവാക്കണം. ജീവനക്കാർ ക്യാമ്പസിൽ നിന്നും പുറത്തു പോകുന്നതും സാമൂഹ്യ കൂട്ടായ്മകളിൽ പങ്കെടുക്കുന്നതിനുമായി ഒരുമിച്ച് യാത്രചെയ്യാൻ അനുവദിക്കില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ പരിമിതമായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി മാത്രമേ ഔദ്യോഗിക യോഗങ്ങൾ നടത്താവൂ. കഴിയുന്നതും ഇതിനായി ഓൺലൈനായി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണം. ഇന്‍റര്‍വ്യൂകൾ, ഔദ്യോഗിക ഹിയറിങ്ങുകൾ തുടങ്ങിയവ നടത്തുന്നതിന് വീഡിയോകോൾ അടക്കമുളള ഓൺലൈൻ/വെർച്വൽ സംവിധാനങ്ങൾ ഉപയോഗിക്കണം.
ഔദ്യോഗിക യോഗങ്ങളിൽ ചായ, ലഘുഭക്ഷണം എന്നിവയുടെ വിതരണം ഒഴിവാക്കണം.
മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്തു ഇടപഴകേണ്ടി വരുന്ന ജീവനക്കാർ പൊതുഗതാഗത സംവിധാനം കഴിയുന്നതും ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിൽ ഓഫീസിൽ എത്തണം. സർവ്വീസ് സംഘടനകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുളള പ്രവർത്തനങ്ങൾ മാത്രമേ നടത്താവൂ. ഫിസിക്കൽ ഫയൽ പരമാവധി ഒഴിവാക്കി ഇ-ഫയൽ ഉപയോഗിക്കണം. ലിഫ്റ്റിൽ ഓപ്പറേറ്റർ അടക്കം ഒരു സമയത്ത് നാലുപേരിൽ കൂടുതൽ പാടില്ല. ലിഫ്റ്റുകൾ, കൈവരികൾ, വാഷ്‌റൂം, വാതിൽ പിടികൾ എന്നിവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കാൻ ഹൗസ് കീപ്പിംഗ് വകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തണം. ജീവനക്കാർ കോവണിപ്പടി ഉപയോഗിക്കുമ്പോൾ കൈവരിയിൽ സ്പർശിക്കരുത്. എല്ലാ വാഷ്‌ബേസിനുകളിലും വാഷ്‌റൂമുകളിലും സോപ്പിന്‍റെ ലഭ്യത ഉറപ്പാക്കാനും ഇടയിക്കിടെ അണുവിമുക്തമാക്കാനും ഹൗസ്‌കീപ്പിംഗ് വകുപ്പ് ശ്രദ്ധിക്കണം. അവരവർ ഇരിക്കുന്ന സ്ഥലവും പരിസരവും സാനിറ്റൈസർ ഉപയോഗിച്ച് സ്വയം അണുവിമുേേക്തമാക്കുവാൻ എല്ലാ ജീവനക്കാരും അതീവ ശ്രദ്ധ ചെലുത്തണമെന്നും സർക്കുലറിൽ പറയുന്നു
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.