ന്യൂഡല്‍ഹി: റുപേ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്പര്‍ശന രഹിത ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസിയും എസ്ബിഐ കാര്‍ഡും ചേര്‍ന്ന് സംയുക്തമായി പുറത്തിറക്കി. മേയ്ക്ക് ഇന്‍ ഇന്ത്യ മുന്നേറ്റത്തിനു കീഴില്‍ റെയില്‍വേ മന്ത്രാലയം നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഈ പുതിയ ക്രെഡിറ്റ് കാര്‍ഡെന്ന് കേന്ദ്ര റെയില്‍വേ വാണിജ്യ വ്യവസായ മന്ത്രിപിയൂഷ് ഗോയല്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് സുരക്ഷിത വിനിമയം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍(NFC) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ റുപേ ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിക്കുക. ഇടപാട് നടത്തേണ്ട POS മെഷീനില്‍ സൈ്വപ്പ് ചെയ്യുന്നതിന് പകരം,പുതിയ കാര്‍ഡ് ചെറുതായി തട്ടിയാല്‍ മതിയാകും.
സ്ഥിരമായി യാത്ര ചെയ്യുന്ന റെയില്‍വേ യാത്രക്കാര്‍ക്കായി യാത്രയുടെ ദൈര്‍ഘ്യത്തിനു ആനുപാതികമായി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ചില്ലറ ഇടപാടുകള്‍, ഭക്ഷണശാലകള്‍, വിനോദ ഉപാധികള്‍ എന്നിവിടങ്ങളില്‍ ഈ കാര്‍ഡ് സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കും. ഇതിന് പുറമേ ഇടപാട് നിരക്കിലും (Transaction fee) ഇളവ് ഉണ്ടാകും.
കാര്‍ഡ് ഉടമകള്‍, ഐആര്‍സിടിസി വെബ്‌സൈറ്റ് മുഖേന നടത്തുന്ന ഫസ്റ്റ് എസി, സെക്കന്‍ഡ് എസി, തേഡ് എസി, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍, എസി ചെയര്‍കാര്‍ ബുക്കിംഗുകള്‍ക്ക് 10 ശതമാനം വരെ വാല്യൂ ബാക്കും ലഭിക്കും. ഓണ്‍ലൈന്‍ ഇടപാടുകളില്‍, ഇടപാട് തുകയുടെ ഒരു ശതമാനം വരെ ഇടപാട് സേവനനിരക്കില്‍ കുറവുണ്ടാകും.
ഇതിനു പുറമേ ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവും, റെയില്‍വേ സ്റ്റേഷനുകളിലെ പ്രീമിയം ലോഞ്ച് സൗകര്യം ഒരു പാദത്തില്‍ ഒരു തവണ എന്ന കണക്കില്‍ പ്രതി വര്‍ഷം നാലു തവണ സൗജന്യമായി ഉപയോഗപ്പെടുത്താനും കാര്‍ഡുടമകള്‍ക്ക് സാധിക്കും. കാര്‍ഡ് ആക്ടിവെറ്റ് ആക്കുമ്പോള്‍ കാര്‍ഡുടമകള്‍ക്ക് 350 ബോണസ് റിവാര്‍ഡ് പോയിന്റ്കളും ലഭിക്കും. ഇത്തരം പോയിന്റുകള്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് മുഖാന്തരം നടത്തുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ട്രെയിന്‍ യാത്രയിലെ ഇളവുകള്‍ ക്ക് പുറമേ നിരവധി ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലും ഐആര്‍സിടിസി എസ് ബി ഐ കാര്‍ഡ്, നിരവധി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ നടത്തുന്ന ഇടപാടുകളില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക കിഴിവ് നേടാവുന്നതാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.