ജിദ്ദ: വനിതാ ഫുട്‌ബോള്‍ ലീഗിന് ഒരുങ്ങി സൗദി അറേബ്യ. 24 ടീമുകളെ ഉള്‍കൊള്ളിച്ചുള്ള ടൂര്‍ണമെന്റ് നടത്തിയാണ് സൗദി ചരിത്രം കുറിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയും അഞ്ച് ലക്ഷം സൗദി റിയാലിന്റെ ക്യാഷ് പ്രൈസുമായിരിക്കും സൗദി വിമന്‍സ് ഫുട്‌ബോള്‍ ലീഗ് (WFL) ജേതാക്കള്‍ക്ക് ലഭിക്കുക. ചൊവാഴ്ച്ചയാണ് ടൂര്‍ണമെന്റിന്റെ കിക്കോഫ്.
അറുന്നൂറോളം കളിക്കാരാണ് മത്സരത്തിന്റെ ഭാഗമാവുക. ജിദ്ദ, റിയാദ്, ദമ്മാം ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കുന്നുണ്ട്. വനിതാ ലീഗ് ടൂര്‍ണമെന്റ് പ്രഖ്യാപനത്തോടെ, മത്സരത്തിന് വലിയ പിന്തുണയാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സൗദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വലിയ ചവടുവെപ്പാണ് തീരുമാനമെന്നും ഫുട്‌ബോളിലേക്ക് കൂടുതല്‍ വനിതകളെ കൊണ്ടുവരുന്നതിന് ഇത് സഹായകമാകുമെന്ന് സൗദി ഫുട്‌ബോള്‍ ടീം കോച്ച് അബ്ദുല്ല അല്‍യാമി പറഞ്ഞു. കളിക്കാര്‍ക്ക് പുറമെ, മത്സരത്തിന്റെ സംഘാടനത്തിന് പിന്നിലും വനിതകളുടെ പങ്കാളിത്തമുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.