Gulf

സൗദി വിദേശികളുടെ വീസ കാലാവധി നീട്ടി നല്‍കും

 

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇനിയും കാലതാമസം നേരിടുമെന്നതിനാല്‍ സൗദിയിലുള്ളവരും അവധിക്ക് പുറത്ത് പോയവരുമായ എല്ലാ പ്രവാസികളുടെയും എക്സിറ്റ് റീ എന്‍ട്രി വീസ ജവാസാത്ത് സ്വമേധയാ പുതുക്കി നല്‍കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി സഹകരിച്ചായിരിക്കും ഇതിനു നടപടി സ്വീകരിക്കുക എന്ന് ഇതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച ചോദ്യത്തിനുള്ള മറുപടിയില്‍ പാസ്പോര്ട്ട് വിഭാഗം പറഞ്ഞു.

മറ്റു മിക്ക ഗള്‍ഫ് നാടുകളും പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെങ്കിലും സൗദി അറേബ്യ ഇതുവരെ അതിനെക്കുറിച്ചു ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. കോവിഡ് പ്രതിരോധത്തിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ ലക്ഷക്കണക്കിന് വിദേശികളാണ് സൗദിയില്‍ നിന്നും അവധിക്ക് പോയി പുറത്ത് കുടുങ്ങികിടക്കുന്നത്. ഇതില്‍ അനേകം ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. അതിനു ശേഷം സൗദിയില്‍ നിന്നും ഒരു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായും ചാര്‍ട്ടര്‍ വിമാനങ്ങളിലുമായി നാട്ടിലെത്തിച്ചതായി ഇന്ത്യന്‍ എംബസിയും അറിയിച്ചിരുന്നു. ഇതില്‍ വലിയൊരു ശതമാനം ആളുകള്‍ തിരിച്ചു പോകാനുള്ള റീ എന്‍ട്രി വീസയിലുള്ളവരാണ്. പുറത്തു കുടുങ്ങിയവരുടെ വീസ കാലാവധി മൂന്ന് മാസത്തേക്ക് സ്വമേധയാ പുതുക്കിയിരുന്നു. പലരുടെയും വീസയും എക്സിറ്റ് റീ എന്‍ട്രിയും ഈ ആഴ്ചയോടെ അവസാനിക്കുന്നതിനാലാണ് ഇത്തരമൊരു വിശദീകരണം ഉണ്ടായിട്ടുള്ളത്.

റീ എന്‍ട്രി രണ്ടാഴ്ച മുന്‍പ് അവസാനിച്ചവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇതിനുള്ള നടപടികള്‍ ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്ബനികളെല്ലാം തങ്ങളുടെ തൊഴിലാളികളുടെ റീ എന്‍ട്രി വീസ ഒരു മാസത്തേക്ക് 100 വീതം അടച്ച്‌ ഇതിനകം പുതുക്കിയിരുന്നു. മുഖീം സര്‍വീസ് വഴിയാണ് ഇത് പുതുക്കിയത്. ആശ്രിത വീസക്കാരുടെ റീ എന്‍ട്രി വീസ സ്പോണ്‍സര്‍മാര്‍ അബ്ഷിര്‍ വഴി പുതുക്കുന്നുണ്ട്. നാട്ടിലുള്ളവര്‍ക്കും സൗദിയില്‍ തന്നെ ഉള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇഖാമ കാലാവധി നീട്ടി നല്‍കാതെ റീ എന്‍ട്രി വീസ നീട്ടി നല്‍കാനാവില്ല എന്നതിനാല്‍ ഇഖാമയും ഇതോടൊപ്പം പുതുക്കി ലഭിക്കും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.