റിയാദ്: സൗദിയില്‍ നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാദം പരഗണിക്കുന്നതിനുള്ള ജീവനക്കാരുടെ പ്രായപരിധി നിശ്ചയിച്ച് സൗദി അറേബ്യ. നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാരന് കുറഞ്ഞ പ്രായം 18 ആയും കൂടിയ പ്രായം 60 ആയുമാണ് മന്ത്രാലയം പ്രായ പരിധി നിശ്ചയിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരെയും റിട്ടയര്‍മെന്റ് കഴിഞ്ഞവരെയും നിതാഖത്തില്‍ ഉള്‍പ്പെടുത്തുന്നതിനുളള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്.
18 വയസ് തികയാത്തവരെയും അറുപത് വയസ്സിന് മുകളിലുളളവരെയും സ്വദേശി അനുപാതത്തിന് പരിഗണിക്കില്ലെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് അറിയിച്ചത്. അടുത്തിടെ നിതാഖത്ത് പദ്ധതിയിലെ സ്വദേശി ജീവനക്കാരുടെ മിനിമം വേതനം മന്ത്രാലയം ഉയര്‍ത്തിയിരുന്നു. കുറഞ്ഞ ശമ്പളം മാവായിരം റിയാലായിരുന്നത് നാലായിരം റിയാലായാണ് ഉയര്‍ത്തിയത്. ഇത് നടപ്പിലാക്കുന്നതിന് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്.
നാലായിരത്തില്‍ താഴെ ശമ്പളം വാങ്ങുന്ന സ്വദേശി ജീവനക്കാരനെ നിതാഖത്തില്‍ അര്‍ദ്ധ ജീവനക്കാരനായി പരിഗണിക്കും. മൂവായിരത്തില്‍ കുറവ് വേതനമുളളവരെ നിതാഖത്തില്‍ പരിഗണിക്കുകയും ഇല്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രായപരിധി വര്‍ധിപ്പിച്ച് കൊണ്ടുളള നിര്‍ദേശം എത്തിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.