Saudi Arabia

ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി തവക്കല്‍നാ ആപ് വിപുലീകരിക്കാനൊരുങ്ങി സൗദി

 

ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി ‘തവക്കല്‍നാ’ ആപ് വികസിപ്പിക്കുന്നു. വിശ്വസനീയവും സുരക്ഷിതവുമായ സാങ്കേതിക പരിഹാരമെന്ന നിലയില്‍ സൗദി അതോറിറ്റി ഫോര്‍ ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (സദയാ) കോവിഡ് കാലത്താണ് ആപ് വികസിപ്പിച്ചതും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതും. കോവിഡ് പരിശോധനക്ക് ബുക്ക് ചെയ്യലും ലോക്ഡൗണില്‍ പുറത്തുപോകുന്നതിന് ഉള്‍പ്പെടെയുള്ള അനുമതി നേടലുമായിരുന്നു തുടക്കത്തില്‍ ആപ്ലിക്കേഷനിലൂടെ ജനങ്ങള്‍ക്ക് ലഭിച്ച സേവനങ്ങള്‍. പിന്നീട് ഘട്ടം ഘട്ടമായി വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട്, ട്രാഫിക് നിയമലംഘനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പിലൂടെ അറിയാനാവുന്ന സൗകര്യവും ഏര്‍പ്പെടുത്തി.

പുതുതായി കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി അഞ്ചു വിഭാഗങ്ങളായി തിരിക്കും. ഗവണ്‍മെന്റ് സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന രൂപത്തിലാണ് സംവിധാനം നവീകരിക്കുക്. ആരോഗ്യം, വിദ്യാഭ്യാസം, ആശ്രിതര്‍, വിവിധ തരം പെര്‍മിറ്റുകള്‍, പരാതികള്‍, നിയമലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന 15ഓളം സേവനങ്ങള്‍ ഈ അഞ്ചു പാക്കേജുകളിലായി ഉള്‍പ്പെടുത്തും.

‘മൈ ഡേറ്റ ബോര്‍ഡ്’ എന്ന പേരിലുള്ള ഡേറ്റാബേസില്‍ ഉപയോക്താവിന്റെ അടിസ്ഥാന വിവരങ്ങളാണുണ്ടാവുക. എജുക്കേഷന്‍ ബോര്‍ഡില്‍ സ്‌കൂള്‍ സംബന്ധമായ വിവരങ്ങള്‍, കുട്ടികളുടെ ആരോഗ്യനില എന്നിവ ഉള്‍പ്പെടുന്നു. ആശ്രിതരുടെ ബോര്‍ഡില്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പിലുള്ളവരുടെയും ആരോഗ്യ കാര്‍ഡ് സ്റ്റാറ്റസ് വിവരങ്ങളാണുണ്ടാവുക. കോവിഡ് പരിശോധന അപോയ്‌മെന്റ് ബുക്ക് ചെയ്യലിന് പുറമെ പരിശോധനഫലങ്ങള്‍ ലഭ്യമാക്കലും പുതിയ സേവനമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഉപയോക്താക്കള്‍ക്ക് ആരോഗ്യ മെഡിക്കല്‍ സേവനം കൂടുതല്‍ എളുപ്പമാക്കുക ലക്ഷ്യമിട്ടാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ കോവിഡ് പരിശോധനക്ക് വേഗത്തില്‍ ബുക്ക് ചെയ്യാനും ആവശ്യമില്ലെങ്കില്‍ കാന്‍സല്‍ ചെയ്യാനും സാധിക്കും. വ്യക്തിഗതവിവരങ്ങള്‍ പൂര്‍ണമായും കാണാനാകുമെന്നാണ് നവീകരിക്കുന്ന ആപ്പിന്റെ പ്രധാന സവിശേഷത.വ്യക്തിഗത രേഖകളുടെ കാലാവധി തീരുന്നതടക്കമുള്ള കാര്യങ്ങളും പൊതുവായ സര്‍ക്കാര്‍ അറിയിപ്പുകളും മറ്റ് അലര്‍ട്ട് നോട്ടീസുകളും ആപ്പില്‍ ലഭ്യമാകും. നിലവില്‍ ‘തവക്കല്‍നാ’ ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏഴു ദശലക്ഷം കവിഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.