Gulf

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

 

ഒമ്പത് മേഖലകളില്‍ കൂടി സ്വദേശിവത്കരണത്തിന് സൗദി അറേബ്യ അടുത്തയാഴ്ച തുടക്കം കുറിക്കും. കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൌദി പൗരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ആഗസ്റ്റ് 20 മുതല്‍ നിബന്ധന പ്രാബല്യത്തിലാകും.നേരത്തെ പ്രഖ്യാപിച്ച സ്വദേശിവത്കരണ പ്രക്രിയയുടെ തുടര്‍ച്ചയാണ് ഈ മാസം തുടങ്ങുക. പുതിയ ഹിജ്റ വര്‍ഷം തുടങ്ങുന്ന ആഗസ്റ്റ് 20 മുതല്‍ ഇനി പറയുന്ന മേഖലകളില്‍ സ്വദേശിവത്കരണമാണ്.

കടയിലെ ജീവനക്കാരില്‍ 70 ശതമാനവും സൌദി പൌരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ഒമ്പത് മേഖലകള്‍ക്കാണ് ബാധകം. തേയില-കാപ്പി-തേന്‍, പഞ്ചസാര-മസാലകള്‍, പഴം പച്ചക്കറി, മിനറല്‍ വാട്ടര്‍ മേഖലകള്‍ക്ക് ഉത്തരവ് ബാധകമാണ്. ഈത്തപ്പഴം, ധാന്യങ്ങള്‍, മുട്ട, ഇറച്ചി, എണ്ണ, പാലുല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ഉത്തരവ് ബാധകമായിരുക്കും. വിത്തുകള്‍, പൂവുകള്‍, ഗെയിമുകള്‍, കളിക്കോപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ഉത്തരവ് ബാധകമാണ്. മൊത്ത ചില്ലറ മേഖലയില്‍ ഒരുപോലെ 70 ശതമാനം സ്വദേശിവത്കരണം ബാധകമായിരിക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.