റിയാദ്- സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ ശക്തമാക്കി ഇന്ത്യന്‍ എംബസി. അംബാസഡറും ഡിസിഎമ്മും സിവില്‍ ഏവിയേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് പുറമെ എംബസി പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസീം അന്‍വര്‍ കഴിഞ്ഞ ദിവസം എയര്‍ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ അലി റജബുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെയും സൗദിയിലെയും വിവിധ എയര്‍ലൈന്‍ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ഇന്ത്യക്കും സൗദി അറേബ്യക്കും ഇടയില്‍ എയര്‍ ബബ്ള്‍ കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഡിസംബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെ ഏതാനും എയര്‍പോര്‍ട്ടുകളിലേക്ക് വിമാനസര്‍വീസ് ആരംഭിക്കാന്‍ സാധ്യമാകുന്ന വിധത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുമായി സൗദി അറേബ്യ എയര്‍ബബ്ള്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.22 രാജ്യങ്ങളിലേക്ക് എയര്‍ബബ്ള്‍ കരാര്‍ പ്രകാരം വിമാനസര്‍വീസ് നടക്കുന്നുമുണ്ട്. സൗദി അറേബ്യയുമായി ഈ കരാറിലൊപ്പുവെക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്.
നിലവില്‍ ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കണമെങ്കില്‍ വിദേശരാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മാലിദ്വീപ്, ദുബായ് എന്നിവിടങ്ങളില്‍ 14 ദിവസം താമസിച്ചാണ് ഇപ്പോള്‍ റീഎന്‍ട്രിയിലുള്ളവര്‍ സൗദിയിലെത്തുന്നത്. ഇന്ത്യന്‍ അംബാസഡര്‍ നേരത്തെ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗദിയിലേക്ക് 14 ദിവസത്തെ നിബന്ധനയില്ലാതെ പ്രവേശാനാനുമതി നല്‍കിയിരുന്നു.
ഡിസംബര്‍ ആദ്യവാരം സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് എയര്‍ലൈനുകള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ജനുവരി മുതല്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ഡിസംബര്‍ ആദ്യവാരം പ്രഖ്യാപനമുണ്ടാകുമെന്ന് സൗദി ഭരണകൂടം നേരത്തെ അറിയിച്ചിട്ടുമുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.