ജിദ്ദ: സൗദി ഊര്‍ജ മന്ത്രാലയം എണ്ണയിതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനാണ് പദ്ധതി.
ഊര്‍ജ്ജ വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. രാജ്യത്ത് വൈദ്യുതി ഉല്‍പാദനത്തിന് നിലവില്‍ എണ്ണയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് കുറച്ച് കൊണ്ടു വരാനുള്ള നടപടികള്‍ക്കാണ് മന്ത്രാലയം തുടക്കം കുറിച്ചത്. വൈദ്യുതോല്‍പാദനത്തിന്റെ പകുതി പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും കണ്ടെത്തും.
ബാക്കിയുള്ളവ പ്രകൃതി വാതകം വഴി ഉല്‍പ്പാദിപ്പിക്കുവാനുമാണ് പദ്ധതി. ഇതിനായി പുതിയ വൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുന്നതിനും പദ്ധതികളാവിഷ്‌കരിച്ചതായി മന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയില്‍ അടുത്തിടെ നടപ്പിലാക്കിയ സമൂല മാറ്റങ്ങളെ കുറിച്ച് വിവരിക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിന് ഇലക്ട്രിസിറ്റി കമ്പനി, ജല മന്ത്രാലയം, വ്യവസായ മന്ത്രാലയം എന്നീ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.