രാജ്യത്തെ റെയില്‍ മേഖലയില്‍ 100 കോടി റിയാലിന്റെ നിക്ഷേപ അവസരങ്ങള്‍ വിശദമാക്കുന്ന പദ്ധതി രേഖ സൗദി വ്യവസായ മന്ത്രാലയം പുറത്തു വിട്ടു
റിയാദ് : സൗദി അറേബ്യയില്‍ റെയില്‍ മേഖലയില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി സാലെ ബിന്‍ നാസര്‍ അല്‍ ജാസര്‍ അറിയിച്ചു.
100 കോടി റിയാലിന്റെ (266 മില്യണ്‍ യുഎസ് ഡോളര്‍) റെയില്‍ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് സൗദി റെയില്‍വേസ് കമ്പനി ചെയര്‍മാന്‍ കൂടിയായ മന്ത്രി പറഞ്ഞു.
വിര്‍ച്വല്‍ റെയില്‍ വേ ഇന്‍ഡസ്ട്രിയല്‍ ഫോറത്തിന്റെ മീറ്റിംഗില്‍ നിരവധി കമ്പനികള്‍ സൗദിയില്‍ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ലോജിസ്റ്റിക് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
സൗദി റെയില്‍വേയിലെ യാത്രാ-ചരക്ക് ഗതാഗതം സ്വകാര്യ മേഖലയ്ക്കും തുറന്നു കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയിലെ റെയില്‍ നെറ്റ് വര്‍ക്ക് 8000 കിലോ മീറ്റര്‍ കൂടി വര്‍ദ്ധിപ്പിക്കും.
നിലവില്‍ 5500 കിലോമീറ്റര്‍ റെയില്‍ വേ നെറ്റ് വര്‍ക് ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൂന്നര കോടി യാത്രക്കാരാണ് സൗദി റെയില്‍ നെറ്റ് വര്‍ക് ഉപയോഗിച്ചത്. ഏഴു കോടി ടണ്‍ ചരക്ക് നീക്കവും ഇതുവഴി നടത്തി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.