റിയാദ്: കോവിഡ് വ്യപന പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും സൗദിയിലേക്ക് നേരിട്ട് പ്രവേശനാനുമതി. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദും എംബസി ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം അതോറിറ്റി ഉന്നതാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ ഇന്ത്യയില്‍ കുടുങ്ങിയ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ടെക്നീഷ്യന്മാര്‍ക്കും കുടുംബ സമേതം സൗദിയിലെത്താന്‍ അവസരമുണ്ടാകും. നേരത്തെ കുടുംബങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്ത് തിരിച്ചെത്താനുള്ള അവസരത്തിന്റെ ആദ്യ ഘട്ടമാകും ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.
സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം മുന്നൂറിലേക്ക് താഴുകയും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എംബസി ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് നേരിട്ടെത്താനുള്ള അനുമതിക്കും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു കാര്യത്തിലും ഇടപെടുന്നത്.
ആയിരകണക്കിന് പ്രവാസികളാണ് യാത്ര സൗകര്യമില്ലാത്തത് മൂലം നാട്ടില്‍ കുടുങ്ങിയത്. ദുബായ് വഴി നാട്ടില്‍ നിന്ന് പ്രവാസികള്‍ എത്തുന്നുണ്ടെങ്കിലും രണ്ടാഴ്ച്ച ദുബായില്‍ കഴിഞ്ഞ ശേഷം മാത്രമേ സൗദിയിലേക്ക് യാത്രക്ക് അനുമതിയുള്ളൂ. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും സാമ്പത്തിക ചെലവും യാത്ര ദുരിതവും വര്‍ധിപ്പിച്ചിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.