Saudi Arabia

സൗദിയിലെ പ്രമുഖ ബാങ്കുകളായ എന്‍.സി.ബിയും സാംബയും ലയിക്കുന്നു

 

ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ ബാങ്കുകളായ നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്കും (എന്‍.സി.ബി) സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും (സാംബ) ലയിക്കുന്നു. ലയനത്തോടനുബന്ധിച്ച് 837 ശതകോടി റിയാല്‍ (223 ശതകോടി ഡോളര്‍) ആസ്തികളുമായി സംയോജിത കരാറില്‍ ഇരുകമ്പനി മേധാവികളും ഒപ്പുവെച്ചു.ഇതോടെ ന്‍.സി.ബി അറബ് ലോകത്തെ മൂന്നാമത്തെയും സൗദിയിലെ ഒന്നാമത്തെയും ബാങ്കിങ് സ്ഥാപനമായി മാറി.മാര്‍ക്കറ്റ് കാപിറ്റലൈസേഷനില്‍ 171 ശതകോടി റിയാല്‍ (46 ശതകോടി ഡോളര്‍) ഉള്ള ഗള്‍ഫ് മേഖലയിലെ പ്രമുഖ ബാങ്കായിരിക്കും എന്‍.സി.ബി. ചെറുകിട, മൊത്ത ബാങ്കിങ് വിപണിയുടെ ഏകദേശം 25 ശതമാനം സേവനം ഇനി എന്‍.സി.ബി നല്‍കും.

ലയനം പൂര്‍ത്തിയാകുമ്പോള്‍ സാംബയുടെ ഓഹരികള്‍ മുഴുവന്‍ എന്‍.സി.ബിക്ക് കൈമാറ്റം ചെയ്യുകയും പുതുതായി നിരവധി ഷെയറുകള്‍ നല്‍കുകയും ചെയ്യും. ഇതനുസരിച്ച് തങ്ങളുടെ ഓരോ ഷെയറിനും 0.739 എന്‍.സി.ബി ഷെയറുകള്‍ സാംബയുടെ ഓഹരി ഉടമകള്‍ക്ക് ലഭ്യമാകും. സാംബയെ എന്‍.സി.ബിയുമായി ലയിപ്പിക്കുന്നതിലൂടെ സാംബയുടെ എല്ലാ സ്വത്തുക്കളും ബാധ്യതകളും എന്‍.സി.ബിയിലേക്ക് മാറും. ഇടപാട് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ എന്‍.സി.ബി മാത്രമേ നിലനില്‍ക്കൂ, സാംബ ഉണ്ടാവില്ല. സാംബയുടെ ഓഹരികള്‍ റദ്ദാക്കുകയും എന്‍.സി.ബിയിലെ പുതിയ ഓഹരികള്‍ സാംബ ഓഹരിയുടമകള്‍ക്ക് നല്‍കുകയും ചെയ്യും.

കരാര്‍ പ്രകാരം എന്‍.സി.ബിയുടെ ആസ്ഥാനം ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് മാറ്റുകയും സാംബയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന അമ്മാര്‍ അല്‍ഖുദൈരിയെ എന്‍.സി.ബിയുടെ സി.ഇ.ഒ ആയി നിയമിക്കുകയും ചെയ്യും.നിലവിലെ എന്‍.സി.ബി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഈദ് അല്‍ഗാംദിയെ പുതുതായി നിലവില്‍വരുന്ന എന്‍.സി.ബിയുടെ മാനേജിങ് ഡയറക്ടറായും നിയമിക്കും.ലയിപ്പിക്കുന്ന ബാങ്കിന്റെ കൃത്യമായ പേര്, ലോഗോ, ഐഡന്റിറ്റി എന്നിവ നിശ്ചയിക്കുന്നതിന് പ്രത്യേക കണ്‍സല്‍ട്ടിങ് സ്ഥാപനത്തെ നിയമിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.