കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗദി എയർലൈൻസ് വഴി സഞ്ചരിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സൗദിയും ഇടം പിടിച്ചു. നേരത്തെ പ്രഖ്യാപിച്ച 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെട്ടിരുന്നില്ല. പുതിയ ലിസ്റ്റിൽ ഇരു രാജ്യങ്ങളും ഉൾപ്പെടെ 30 രാജ്യങ്ങൾ ഇടം പിടിച്ചിട്ടുണ്ട് .
നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സൗദി എയർലൈൻസ് നിശ്ചിത തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വെബ്സൈറ്റിൽ ഇന്ത്യയും സൗദിയും അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്കുള്ള നിർദ്ദേശങ്ങൾ അപ്ഡേറ്റ് ചെയ്തത് സൗദിയിലേക്കുള്ള മടക്ക യാത്ര ഉടൻ സാധ്യമാകുമെന്ന സൂചന നൽകുന്നു.
വിവിധ ഗൾഫ് രാജ്യങ്ങൾ അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായും തുറക്കുന്നതിനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണു സൗദിയയുടെ വെബ്സൈറ്റിൽ ഇന്ത്യയിലേക്കും സൗദിയിലേക്കും പറക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
സൗദി അറേബ്യയിലേക്ക് വരുന്നവർ സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ട മുൻ കരുതലുകൾ നിർദ്ദേശങ്ങളാണു പാലിക്കേണ്ടത്. വിവിധ ഗൾഫ് രാജ്യങ്ങൾ അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായും തുറക്കുന്നതിനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണു സൗദിയയുടെ വെബ്സൈറ്റിൽ ഇന്ത്യയിലേക്കും സൗദിയിലേക്കും പറക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. നാട്ടിലുള്ളവരുടെ റി എൻട്രി വിസകളെല്ലാം ഒരു മാസത്തേക്ക് മാത്രമാണു ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയിട്ടുള്ളത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.