Breaking News

സൗദിയില്‍ കോവിഡ് കുതിച്ചുയരുന്നു; 2,585 പേര്‍ക്ക് കൂടി രോഗബാധ,ആരോഗ്യ വകുപ്പ് ആശങ്കയില്‍

കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗിക ളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്ന ത്

റിയാദ് : സൗദി അറേബ്യയില്‍ പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇടവേളക്ക് ശേ ഷം വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,585 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുരുതരാ വസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് രോഗികള്‍ കൂടി മരിച്ചു

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്ര ണങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദെല്‍ അ ലി പറഞ്ഞു.

2020ല്‍ കോവിഡ് വന്നപ്പോഴുണ്ടായതിനു സമാനമായ സാഹചര്യം നിലവിലില്ല. കഴിഞ്ഞ രണ്ടു വര്‍ഷമാ യി കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമായ നടപടികള്‍ സൗദി ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

കോവിഡിന് പല വകഭേദങ്ങളും ആഗോളതലത്തില്‍ സംഭവിച്ചിട്ടുണ്ട്. ലോകത്തിന്റെ ഭാഗമായ സൗദി യി ലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനം നിയന്ത്രണ വിധേയമാണ്.

ഒമിക്രോണ്‍ വ്യാപനവും താമസിയാതെ കുറയുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീ കരിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണവും എടുത്തുകഴിഞ്ഞാല്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത വിരളമാണെന്നും സാമുഹിക അകലവും മുഖാവരണം ധരിക്കലും തുടരുകയുമാണ് ഏവരും ചെ യ്യേണ്ടതെന്നും ഡോ അബ്ദെല്‍ അലി പറഞ്ഞു.

സൗദി അറേബ്യയില്‍ 70-75 ശതമാനം പേര്‍ക്കും പൂര്‍ണ തോതില്‍ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ബാക്കിയുള്ളവര്‍ കൂടി മൂന്നാം ഡോസ് എടുക്കുന്നതോടെ കോവിഡ് വ്യാ പനം തടയാനാകുമന്നാണ് സൗദിയുടെ പ്രതീക്ഷ.

 

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.