Saudi Arabia

‘ലൈഫ് കളറാക്കാന്‍’ -സൗദിയില്‍ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

 

ജിദ്ദ: സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമ തിയറ്റര്‍ 18 സ്‌ക്രീനുകളുമായി ദഹ്‌റാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ‘മൂവി സിനിമാസ്’ സമുച്ചയം ദഹ്‌റാന്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ ജാസിം അല്‍ജാസിം മള്‍ട്ടിപ്ലക്‌സ് തിയറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷണിക്കപ്പെട്ടവര്‍ക്കായി ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രം ‘ആന്റിബെല്ലം’ ആദ്യമായി പ്രദര്‍ശിപ്പിച്ചു. രാജ്യത്തെ വിവിധ കമ്പനി പ്രതിനിധികള്‍, കലാകാരന്മാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജൂനിയര്‍, സ്റ്റാന്‍ഡേഡ് എന്നിവക്ക് പുറമേ മൂവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്സ്, ഒനിക്സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ ആധുനിക സാങ്കേതിക തികവിന്റെ വൈവിധ്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 2,368 സീറ്റുകളുമായി മൂവീ സിനിമാസിന്റെ 10ാമത്തെ ശാഖയാണ് പുതുതായി ദഹ്‌റാനില്‍ ആരംഭിച്ചിരിക്കുന്നത്. റിയാദ്, ജിദ്ദ, ജൂബൈല്‍, അല്‍അഹ്‌സ, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് മുമ്പ് തിയറ്ററുകള്‍ തുറന്നത്. ദഹ്‌റാനിലെ പ്രവര്‍ത്തനം മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെയാണ് കോവിഡ് ലോക് ഡൗണ്‍ ആരംഭിച്ചത്. നിലവില്‍ കോവിഡ് പ്രതിസന്ധികള്‍ മാറിവരുന്ന സാഹചര്യത്തിലാണ് മുഴുവന്‍ നിയമങ്ങളും പാലിച്ചുകൊണ്ട് തിയറ്റര്‍ തുറന്നിരിക്കുന്നത്.

‘അത്യാധുനിക സാങ്കേതിക വൈഭവങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച് ലോക ചലച്ചിത്ര ഭാഷ്യങ്ങളെ അവതരിപ്പിക്കുകയാണ് മൂവീ സിനിമാസ് ലക്ഷ്യമിടുന്നതെന്ന് മാര്‍ക്കറ്റിങ് ഡയറക്ടര്‍ മഹമൂദ് മിര്‍സ പറഞ്ഞു. കച്ചവടം എന്ന ലക്ഷ്യത്തിനപ്പുറത്ത് നൂതനവും ആഡംബരവുമായ ആസ്വാദന മേഖല ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുക എന്നതാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലുതും സൗന്ദര്യവുമുള്ള വിനോദകേന്ദ്രമായി ദഹ്‌റാന്‍ മാളിലെ മൂവീ സിനിമാസ് മാറുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു’.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.