Gulf

സൗദി അറേബ്യയില്‍ നാലിടങ്ങളില്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ഈസ്റ്റേണ്‍, നോര്‍ത്തേണ്‍, സെന്‍ട്രല്‍ റീജിയണലുകളിലും എംപ്റ്റി ക്വാര്‍ട്ടറിലുമാണ് പ്രകൃതി വാതക ശേഖരം കണ്ടെത്തിയതെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.

റിയാദ്  : സൗദി അറേബ്യയിലെ പ്രമുഖ ഓയില്‍ കമ്പനിയായ അരാംകോയുടെ നേതൃത്വത്തില്‍ നാല് ഇടങ്ങളില്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ഈസ്റ്റേണ്‍, നോര്‍ത്തേണ്‍, സെന്‍ട്രല്‍ റീജിയണലുകളിലും എംപ്റ്റി ക്വാര്‍ട്ടറിലുമാണ് എണ്ണ പര്യവേഷണത്തിനിടെ പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്.

സെന്‍ട്രല്‍ റീജിയണിലെ ഷൗദന്‍ എണ്ണപാടത്ത് വാതക ബഹിര്‍ഗമനം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് 27 മില്യണ്‍ ക്യുബിക് അടി ( ഏകദേശം 3,300 ബാരല്‍) പ്രതിദിനം ഉത്പാദിപ്പിക്കാനുള്ള പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്.

ഇതേ മേഖലയിലെ അല്‍ ഷൗഫ എണ്ണപ്പാടത്തും വാതക ശേഖരം കണ്ടെത്തിയിട്ടുണ്ട്. വടക്കന്‍ അതിര്‍ത്തി പ്രദേശമായ ഉം ഖനസറിലെ സാമന എണ്ണപ്പാടത്തും പ്രകൃതി വാതക ശേഖരം കണ്ടെത്തി.

സാമന -2 എന്ന ഭാഗത്ത് പ്രതിദിനം 58 ലക്ഷം ക്യുബിക് അടി (24 ബാരലുകള്‍) ലഭിക്കാവുന്ന വാതക ശേഖരമാണ് കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൂഡ് ഓയിലിനൊപ്പം പ്രകൃതി വാതകം കൂടുതലായി കണ്ടെത്തുന്നതിനുള്ള ശ്രമമാണ് സൗദി നടത്തിവരുന്നത്. വൈദ്യുത ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പ്രകൃതി വാതകം കണ്ടെത്താന്‍ ശ്രമം നടത്തുന്നത്.

തു കൂടാതെ മറ്റു ചില മേഖലകളിലും പ്രകൃതി വാതകം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചിലത് ഭാവിയിലേക്ക് കരുതലായി വെയ്ക്കാനാണ് പദ്ധതി. പാറകളുടെ ഇടയിലുള്ള ശേഖരവും പുതിയ കണ്ടെത്തലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഷെയില്‍ എന്ന പരമ്പരാഗതമല്ലാത്ത ശേഖരമാണിത്. ഇവയില്‍ നിന്ന് വാതകം പുറത്തെടുക്കാന്‍ പ്രത്യേക സംവിധാനം ആവശ്യമുണ്ട്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.