ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി. വിമാനങ്ങൾക്ക് നേരിട്ട് സർവീസിന് അനുമതിയില്ല.വന്ദേ ഭാരത് ഉൾപ്പെടെയുള്ള സർവീസുകൾ റദാക്കി. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം സൗദി സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് അയച്ച പുതിയ സർക്കുലറിൽ പറയുന്നു.
സൗദി പൗരന്മാർ, അവരുടെ കുടുംബങ്ങൾ, അവരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികൾ, ജി സി സി പൗരന്മാർ, റി എൻട്രി, ലേബർ, വിസിറ്റ് വിസകളുള്ള വിദേശികൾ (ബിസിനസ്, ലേബർ,ഫാമിലി) എന്നിവർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്.
ഉംറ വിസക്കാർക്കും ടൂറിസ്റ്റ് വിസക്കാർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുകയില്ല. അർജൻ്റീന, ബ്രസീൽ, ഇന്ത്യ, എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും, 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല.
അതേ സമയം ഈ നാലു രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് സൗദി പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികൾക്കും ബാധകമാകില്ല.
സൗദികളല്ലാത്ത എല്ലാ രാജ്യക്കാർക്കും പാസ്പോർട്ട് മുഖേന മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. സൗദി പൗരന്മാർക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് പ്രവേശിക്കാം.
സൗദിയിൽ എത്തുന്നതിൻ്റെ മുംബ് 48 മണിക്കൂറിനുള്ളിലായി നടത്തിയ പി സി ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാക്കണം.മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ സൗദി എയർപോർട്ടുകൾ വഴിയുള്ള കണക്റ്റിംഗ് ഫ്ളൈറ്റുകൾക്ക് അനുമതിയില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.